മടിയിലേക്കുള്ള വഴി
Madiyilekkulla Vazhi | Author : Aravind
വീടിൻ്റെ മുൻവാതിൽ തുറന്ന് ഞാൻ അകത്ത് കയറുമ്പോൾ അകത്ത് നിശബ്ദത ആയിരുന്നു. ക്ലോക്കിലെ സമയം 6.40 കാണിച്ചു. ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ ക്ലോക്കിന് പോലും ഞാൻ താമസിച്ച് വന്നത് ഇഷ്ടപ്പെട്ടില്ല എന്നെനിക്ക് തോന്നി. 3.15 ന് കഴിഞ്ഞു, ട്യൂഷൻ 4.30 ആയപ്പോൾ കഴിഞ്ഞു.
പിന്നീടുള്ള 2 മണിക്കൂർ സമയം വളരെ വിജയകരമായി കൂട്ടുകാരുടെ കൂടെ പാഴാക്കി. പതിവ് പോലെ കാരംസ് കളിയും ചായ കുടിയുമായി. എനിക്കും എൻ്റെ കൂടെയുള്ള 3 കൂട്ടുകാരെ പോലെ സമയത്തെ കുറിച്ച് യാതൊരു ബോധവും ഇല്ലായിരുന്നു.
ഞാൻ പരമാവധി ഒളിച്ച് നടന്ന് നോക്കി. ഷൂ പതിയെ റാക്കിൽ വെച്ചു, ബാഗ് ശബ്ദം
ഉണ്ടാക്കാതെ ചുവരിനോട് ചേർത്ത് വെച്ച്, ഉപ്പൂറ്റിയിൽ ഊന്നി പതിയെ അടുക്കളയുടെ മുന്നിൽ കൂടി എൻ്റെ റൂമിലേക്ക് നടന്നൂ –
അവിടൊന്ന് നിന്നേ…
വളരെ ശാന്തമായ സ്വരത്തിൽ ഒരു ശബ്ദം ഡൈനിങ് ഏരിയയിൽ നിന്നും കേട്ടു , വളരെ സുഖകരമായ ശബ്ദം.
വേലക്കാരി ലക്ഷ്മി അവൾ സ്ഥിരം ഉടുക്കാറുള്ള നിറം മങ്ങിയ നീല കോട്ടൺ സാരി ഉടുത്ത് ഒരു കൈ ഇടുപ്പിലും കുത്തി മറുകയ്യിൽ തലമുടി ചീവുന്ന തടികൊണ്ട് പിടിയുള്ള വലിയ ചീപ്പുമായി നിൽക്കുന്നു. വൈകുന്നേരങ്ങളിൽ ആ ചീപ്പുമായി അവളുടെ ഇടതൂർന്ന മുടിയെ ചീവി ഒതുക്കി കെട്ടുന്നത് സ്ഥിരം പരുപാടി ആയിരുന്നു.
ലക്ഷ്മിക്ക് 23 വയസ്സ് അതോ 24 ആണോ? ഏതായാലും ഞാൻ വയസ്സ് ചോദിക്കാൻ പോയിട്ടില്ല അവളോട്. എന്നേക്കാൾ മുതിർന്ന ഒരു ലോകത്ത് ആണ് അവൾ ജീവിക്കുന്നത് എന്ന് മാത്രം എനിക്ക് അറിയാം.