അപ്പു കാർ തിരിച്ചു വിട്ടു…
വീട്ടിലേക്ക് പോവും വഴി അവരുടെ ഹോട്ടലിൽ കേറി..
രമണി : ആ ചേച്ചി ഇതെന്താ ഇത്ര നേരത്തെ..
കാർത്തു : ഇന്ന് എന്റെ പിറന്നാൾ ആണ് രമണി അത് കൊണ്ട് ഇന്നലെ രാത്രി തന്നെ ഞങ്ങൾ ഒന്ന് തിരുന്നെല്ലിയിൽ പോയി അമ്പലത്തിൽ കേറി തൊഴുതു പവിടുത്തെ പാപ നാഷിനിയിൽ പോയി ഒന്ന് വെള്ളം കൊണ്ട് ശുദ്ധി വരുത്തി….
അതോടൊപ്പം തന്നെ അവിടെ ഉള്ള ബാക്കി നിക്കുന്ന പണിക്കാരോടും വിശേഷം തിരക്കി
രമണി : ഇതാണല്ലേ ഹോം നേഴ്സ് കൊച്ചു… ലയ എന്നല്ലേ പേര്
ലയ : അതെ ചേച്ചി…..
രമണി : രാമൻ ചേട്ടൻ
അപ്പു : അച്ഛൻ യാത്ര ഷീണം ആണ് ഉറക്കത്തിലാ…
കാർത്തു : എന്നാ ഞങ്ങൾ അങ്ങോട്ടു പോട്ടെ രമണി ഷീണം ആണ് ഇന്നലെ ഉറങ്ങി ഇല്ല…
രമണി : ആയിക്കോട്ടെ ചേച്ചി ഞാൻ വിളിക്കാം…..
അങ്ങനെ അവർ വണ്ടിയിൽ കേറി പോയി… അപ്പൊ അവിടെ ജോലിക്ക് നിന്ന ഒരു പണിക്കാരി…
: ആ ചെക്കൻ കല്യാണം കഴിച്ചത് ആണോ ആ പെണ്ണ്..
രമണി : ഒന്ന് പൊടി ആ പെണ്ണ് അവിടെ ജോലിക്ക് നിക്കുന്നത് ആണ്
പണിക്കാരി : ആ പെണ്ണിന്റെ മട്ടും ഭാവവും കണ്ടപ്പോ വിചാരിച്ചു അപ്പുവിന്റെ കെട്ടിയോൾ ആണെന്ന്…
രമണി : അവർ അങ്ങനെ ആടി…. നമ്മൾ അവരുടെ അടുത്ത് പണിക്കു പോയാൽ അവരിൽ ഒരാൾ അല്ലാ അവരുടെ കുടുംബം ആയി മാത്രമേ അവർ കാണു… ഉദാഹരണം ഞാൻ തന്നെ.. ഇവിടെ ഇപ്പൊ ഞാൻ അല്ലെ ഒരു മുതലാളിയെ പോലെ… അവർ അങ്ങനെ ആണ് അത് തന്നെ ആണ് ആ കൊച്ചും ഒരു വീട്ടിലെ അംഗതെ പോലെ
പണിക്കാരി : ആ ചെക്കന് കൊറേ പ്രായം ആയില്ലേ അവനു പെണ്ണൊന്നും കേട്ടണ്ടേ .. ആഹ് ചിലപ്പോ ആ പെണ്ണിനെ അങ്ങ് കെട്ടും ആയിരിക്കും അത് കൊണ്ട അങ്ങനെ ഒരു പണിക്കാരിയെ കൂട്ടി നടക്കുന്നെ അല്ലെ….