അവർക്കു അവർ മതി 6 [അമവാസി]

Posted by

ചന്തു : അത് എനിക്ക് ആ കേക്ക് ഡിസൈൻ കണ്ടപ്പോഴേ തോന്നി

അപ്പൊ ലയ ഇതും ഒന്നും മനസ്സിലാവാത്ത പോലെ അപ്പുവിനെ നോക്കി

അപ്പു : മ്മ്മ്മ് എന്താ ഇങ്ങനെ നോക്കി നിക്കുന്നെ

ലയ : മ്മ് ഒന്നും ഇല്ല

കാക്ക് ഒരു ബോക്സിൽ പാക്ക് ചെയിതു കൊണ്ട് വന്നു…

ലയ : നോക്കട്ടെ ഞാൻ ഒന്ന് കേക്ക് നോക്കട്ടെ

അപ്പു : അത് സർപ്രൈസ് ആടോ…

ലയ : ഒഹ്ഹ്ഹ്…

അപ്പു : നമുക്ക് എന്തേലും കഴിക്കണ്ടേ..

ലയ : ചെറിയ വിശപ്പ്‌ ഇല്ലാതെ ഇല്ല

അപ്പു : എന്നാ വാ… ചന്തു ചേട്ടാ ഞങ്ങൾ അങ്ങോട്ട്‌ ഇരിക്കാം…

ചന്തു അതിനിടക്ക് ചന്തിവിനോട് പതിയെ എന്തോ പോയി പറഞ്ഞു

അപ്പു എന്നിട്ട് ലയയുടെ മുന്നേ നടന്നു… ലയ അപ്പുവിന്റെ പിന്നാലെ പോയി… അപ്പു നേരെ അവിടെ ഉള്ള ഒരു ഗസ്റ്റ്‌ റൂമിൽ പോയി.. അവിടെ ഒരു ടേബിൾ പിന്നെ ഒരു കസേരയും

ലയ : ഇതെന്താ ഒരു ചെയർ മാത്രം

അപ്പു : ഡോ ഇത് കപ്പിൽ റൂം ആണ് ഒരു പ്രൈവസി കിട്ടാൻ

എന്നിട്ട് അപ്പു അതിൽ കേറി ഇരുന്നു..

എന്നിട്ട് വാ മടിയിൽ ഇരിക്ക് എന്നാ ആംഗ്യം കണ്ണ് കൊണ്ട് കൈ കൊണ്ടും ലയയോട് കാണിച്ചു… വിട്ടിൽ അങ്ങനെ പലപ്പോഴും ലയ ഇരുന്നിട്ടുണ്ട് പക്ഷെ ഇത് പോലെ ഒരു പൊതു സ്ഥലത്തു ആയ കൊണ്ട് ഒരു മടി ഉണ്ടായിരുന്നു എന്നാലും ലയ പോയി ഇരുന്നു.. അപ്പൊ അവിടുത്തെ കാർട്ടൻ മാറ്റി ഒരാൾ ഒരു ജ്യൂസ്‌ ഗ്ലാസ്‌ ആയി വന്നു അതിൽ ഒരു സ്ട്രോ മാത്രം…. പിന്നെ രണ്ടു ചിക്കെൻ കട്ട്‌ ലേറ്റും…

അത് കൊണ്ട് വച്ചു അയാൾ പോയി..അപ്പു ആ സ്ട്രോ വെച്ച് ജ്യൂസ്‌ നന്നായി ഒന്ന് ഇളക്കി…

ലയ : ഇയാൾ ഒരു മിസ്റ്ററി മനുഷ്യൻ തന്നെ ആണ് കേട്ടോ….

Leave a Reply

Your email address will not be published. Required fields are marked *