“എനിക്കും സമ്മതം… “..
ദേവികയും പറഞ്ഞു..
“ ആശയെ പിന്നെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ… ഇവരെന്ത് പറഞ്ഞാണ് നിങ്ങളെ സമ്മതിപ്പിച്ചത് എന്നെനിക്കറിയില്ല…
എന്നാലും ഈ മിഷനെ പറ്റി ഞാനൊന്നു കൂടി പറയാം…”..
കുറച്ചേറെ സമയമെടുത്ത് മേനോൻ ആ നിധിവേട്ടയെ കുറിച്ച് വിശദീകരിച്ചു.. താനെങ്ങിനെയാണ് അത് കണ്ടെത്തിയതെന്നും,ആ നിധിയിലേക്കെത്താനുള്ള വഴിയും, അതെങ്ങിനെ എടുക്കാൻ കഴിയും എന്ന കാര്യങ്ങളും അയാൾ വിശദീകരിച്ച് പറഞ്ഞു.. പൂജയും, ദേവികയും അത് ശ്രദ്ധയോടെ കേട്ടിരുന്നു..
“ഇത്രയും കാര്യങ്ങൾ കേട്ടതിൽ നിന്ന് നിങ്ങൾക്കെന്തേലും സംശയമുണ്ടേൽ ചോദിക്കാം… എന്നിട്ട് അടുത്ത ഭാഗം പറയാം… നിങ്ങൾ പരസ്പരം ഒന്ന് ചർച്ച ചെയ്തിട്ട് എന്തേലുമുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി… ഞാൻ പോയി എല്ലാർക്കും ഓരോ ചായ എടുത്തോണ്ട് വരാം…”..
മേനോൻ എണീറ്റു.. മറ്റുള്ളവർ കാണാതെ ആശയെ നോക്കി ഒന്ന് കണ്ണെറിഞ്ഞ് പുറത്തേക്ക് പോയി..ആ നോട്ടത്തിൽ തന്നെ ആശയൊന്ന് പുളഞ്ഞു.. അവളും പതിയെ എഴുന്നേറ്റ് പുറത്തേക്ക് പോയി.. ഹാളിൽ തന്നെ അവളെ കാത്ത് നിൽക്കുകയാണ് മേനോൻ..
“വാ… നമുക്ക് കിച്ചണിൽ പോയി ചായയുണ്ടാക്കാം…”..
മേനോൻ പറഞ്ഞ് കൊണ്ട് കിച്ചണ് നേർക്ക് നടന്നു.. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ആശയും..
ആ കിച്ചൺ കണ്ട് ആശ അമ്പരന്നു.. മോഡേണെന്ന് പറഞ്ഞാ പോര..അത്യാധുനിക മോഡൽ..
“എന്തിനാ സാർ ഇത്രയും വലിയ കിച്ചൺ… ?.. ഇവിടെ സാറൊറ്റക്കല്ലേ താമസം…?”..