സാധാ ഡ്രസിൽ വന്നാ മതി… മണവാളനും മണവാട്ടിക്കുമുള്ള ഡ്രസ് ഞാനിവിടെ വാങ്ങി വെക്കും…
ആശയും, ദേവികയും വീട്ടിൽ എന്തേലും കാരണം പറഞ്ഞ് പോരണം… മിക്കവാറും വൈകിട്ടേ തിരിച്ച് പോവൂ…
കൊട്ടും കുരവയും കർമ്മിയുമില്ലാതെ നമ്മൾ വിവാഹിതരാവാൻ പോവുകയാണ്…”..
എല്ലാവരും തലയാട്ടി സമ്മതിച്ചു..
“ഇനി ആർക്കെങ്കിലും എന്തേലും
സംശയമുണ്ടോ… ?”..
“എനിക്കൊരു സംശയമുണ്ട് സാർ…”..
അനന്തു കൈ പൊക്കി..
“ ചോദിക്ക് അനന്തൂ…”..
“ അത് സാർ… ആ നിലവറയിൽ ഉണ്ടാവുക പഴയ കാലത്തെ സ്വർണവും വെള്ളിയും ആഭരണങ്ങളുമൊക്കെയല്ലേ… അത് നമുക്കുപയോഗിക്കാൻ പറ്റില്ലല്ലോ… നമുക്ക് വേണ്ടത് പൈസയല്ലേ… അപ്പോ നമ്മൾ അതെങ്ങിനെ വിറ്റ് പൈസയാക്കും സാർ… അത്ര പഴക്കമുള്ള ആഭരണങ്ങളൊക്കെ വിൽക്കാൻ കൊണ്ട് ചെന്നാൽ സംശയം തോന്നില്ലേ…?”..
അനന്തു ചോദിച്ചത് പ്രസ്ക്തമായ ചോദ്യം തന്നെയാണെന്ന് എല്ലാവർക്കും തോന്നി..
“ഈ ചോദ്യം വളരെ പ്രസക്തമാണ്…
ശരിയാണ്… ആ പഴയ കാല ആഭരണങ്ങൾ വിൽക്കുക എളുപ്പമല്ല… അതുമല്ല,ആ നിലവറയിൽ രത്നങ്ങൾ വരെ ഉണ്ടെന്നാണ് എന്റെ നിഗമനം… അതും ഒരു സാധാരണക്കാരന് കൊണ്ട് പോയി വിൽക്കാൻ കഴിയില്ല… പക്ഷേ,എനിക്കതിന് കഴിയും… ഞാനൊരു ചരിത്ര ഗവേഷകനാണെന്ന് നിങ്ങൾക്കറിയാലോ… ഇത്തരം ആഭരണങ്ങളുടെയും,രത്നങ്ങളുടെയും പഴക്കവും മൂല്യവും പരിശോധിക്കാൻ ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിക്കാറുണ്ട്.. ഇത് വിൽക്കുന്നവരേയും വാങ്ങുന്നവരേയും എനിക്ക് നേരിട്ടറിയാം..