“ഹായ് ഫ്രൻസ്… എന്നോടൊപ്പം ഒരു വലിയ ദൗത്യത്തിൽ പങ്കാളികളാവാൻ പോവുന്ന എന്റെ പ്രിയപ്പെട്ടവർക്ക് സ്വാഗതം…”..
കൃത്യം ഒൻപത് മണിക്ക് തന്നെ മേനോൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു..എല്ലാവരും തിരിച്ചും അഭിവാദ്യം ചെയ്തു…
“ ഇന്ന് ആദ്യം തന്നെ നമ്മളൊരു പ്രതിജ്ഞയെടുക്കുകയാണ്… നമ്മൾ പരസ്പരം ചതിക്കില്ലെന്നും വഞ്ചിക്കില്ലെന്നും, ഈ ദൗത്യത്തിനിടക്ക് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ജീവൻ കൊടുത്തും അയാളെ രക്ഷിക്കുമെന്നും നമുക്ക് നെഞ്ചിൽകൈ വെച്ച് പ്രതിജ്ഞയെടുക്കാം… ഈ ദൗത്യം തീരുന്നത് വരെ നമ്മൾ ഒരു മനസോടെ മുന്നോട്ട് പോവുമെന്നും, അതിനിടക്ക് പരസ്പരം കുറ്റപ്പെടുത്തലോ, കലഹമോ ഒന്നും ഉണ്ടാവില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം… “..
മേനോൻ പറഞ്ഞതനുസരിച്ച് എല്ലാവരും നെഞ്ചിൽ കൈ വെച്ച് പ്രതിജ്ഞയെടുത്തു..
“ അപ്പോ നമ്മളേകദേശം നമ്മുടെ ദൗത്യത്തോട് അടുക്കാറായി.. അതിന്റെ പഠനവും ഏകദേശം പൂർത്തിയായി…
ഇനി നമുക്കാദ്യം ചെയ്യാനുള്ളത് നമ്മുടെ വിവാഹമാണ്… അടുത്ത ഞയറാഴ്ച അത് നടത്താം എന്നാണ് ഞാൻ കരുതുന്നത്…ലേഡീസിന് മൂന്ന് പേർക്കും ആ ദിവസം
ഓക്കെയാണോ… ?.. ഐ മീൻ… നിങ്ങളുടെ ഡേറ്റ് ആ ദിവസത്തേക്ക് ഓക്കെയല്ലേ…?”..
“ കുഴപ്പമില്ല സാർ…”..
പൂജ പറഞ്ഞു..
“എനിക്കും ആ ദിവസം ഓക്കേയാണ്…”..
ദേവികയും പറഞ്ഞു.. ആശ വല്ലാത്തൊരവസ്ഥയിൽ ഇരിക്കുകയാണ്..നാൽപത് വയസ് വരെ അറിയാത്ത ആ അനുഭവം അടുത്ത ഞായറാഴ്ച നടക്കുമെന്നറിഞ്ഞ് അവൾക്കെന്താണ് പറയേണ്ടതെന്ന് അവൾക്ക് മനസിലായില്ല..