“സുഹൈലിന് ഇരുപത്തഞ്ച് കോടി കിട്ടുകയാണെങ്കിൽ അതിൽ നിന്ന് എനിക്ക് പത്ത് കോടി വേണം… “..
പൂജ മടിയില്ലാതെ പറഞ്ഞു..
“ അത് സുഹൈലിന് സമ്മതമാണോ…?”..
“എനിക്ക് സമ്മതമാണ് സാർ…”..
സുഹൈലത് സമ്മതിച്ചു..
“ഇനി ദേവിക പറ… നിനക്കെത്ര വേണം…?”..
ദേവിക,അനന്തുവിനെ ഒന്ന് നോക്കി..
“എനിക്ക് അനന്തു എത്ര തന്നാലും ഞാനത് വാങ്ങും… കണക്കൊന്നും പറയാൻ എനിക്കറിയില്ല…. “..
ദേവിക അവളുടെ തീരുമാനം പറഞ്ഞു..
“ശരി… ഓക്കെയല്ലേ അനന്തൂ…?”..
“ഉം… ഓക്കേയാണ് സാർ…”..
“ അപ്പോ തൽക്കാലത്തേക്ക് നമുക്ക് പിരിയാം…പ്രത്യേകമായി പറയാനുള്ളത് നമ്മളാറ് പേരല്ലാതെ മറ്റൊരാളും ഇതറിയരുത്… ദേവികയും, പൂജയും കഴിയുന്നതും ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കണം… പല തീരുമാനങ്ങളും, നിർദേശങ്ങളും ഇടക്ക് എല്ലാവർക്കും വാട്സാപ്പിൽ കിട്ടിക്കോണ്ടിരിക്കും… അതനുസരിച്ച് മാത്രം പ്രവർത്തിക്കുക…
ഈയൊരു ദൗത്യമുണ്ടെന്ന് കരുതി പഠനത്തിൽ ഉഴപ്പരുത്… നന്നായി പഠിക്കുക… ഇനി ആർക്കെങ്കിലും എന്തേലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം… അല്ലെങ്കിൽ പിന്നീടെന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ ഫോണിലൂടെ വിളിച്ച് ചോദിക്കാം…”..
ആർക്കും ഒന്നും ചോദിക്കാനില്ലായിരുന്നു..ആ മീറ്റിംഗ് അവിടെ തീർന്നു..എല്ലാവരും പുറത്തിറങ്ങി..ആശക്ക് പോകാൻ തീരെ താൽപര്യമില്ലായിരുന്നു..എങ്കിലും ഒരാഴ്ചക്കുള്ളിൽ എല്ലാം നടക്കുമെന്ന പ്രതീക്ഷയിൽ അവളും വീട്ടിലേക്ക് പോയി…