“ പൂജക്കും ദേവികക്കും എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടോ… ?”..
ഒരിറക്ക് ചായ കുടിച്ച് മേനോൻ ചോദിച്ചു..
“ഇല്ല സാർ… ഞാനിതിന് റെഡിയാണ്… “..
പൂജയാണ് ആദ്യം പറഞ്ഞത്..
“ കോളേജിലും വീട്ടിലുമൊക്കെ സാറ് പറഞ്ഞ് സമ്മതിപ്പിക്കുമല്ലോ അല്ലേ സാർ…?”..
അത് ദേവികയാണ് ചോദിച്ചത്..
“ ഉം…രണ്ട്, അല്ലെങ്കിൽ മൂന്ന് ദിവസം… ഇത്രയും മതി നമ്മളുദ്ദേശിച്ച കാര്യം പൂർത്തിയാക്കാൻ.. അത്രയും ദിവസം കോളേജിൽ നിന്നും ഞാൻ പെർമിഷനെടുത്ത് തരും…നിങ്ങളുടെ വീട്ട്കാരുമായും ഞാൻ സംസാരിക്കാം… എന്നോടൊപ്പം ഗവേഷണത്തിന്റെ ആവശ്യത്തിനായി ഒരു പഠനയാത്ര… ഇത്രയേ പുറത്ത് അറിയാൻ
പാടുള്ളൂ… ആർക്കും സംശയം തോന്നാതിരിക്കാനാണ് നിങ്ങളുടെ സുരക്ഷക്ക് എന്ന മട്ടിൽ ഒരു മിസ്സിനെ കൂടി ഒപ്പം കൂട്ടിയത്…”..
മേനോൻ, ആശയെ ഒന്ന് നോക്കി.. അവൾ ചുണ്ടിലൊന്ന് നക്കി മേനോനെ കാണിച്ചു..
“ഇനി പ്രധാന കാര്യം… അതും സമ്മതിച്ചിട്ടാണ് നിങ്ങൾ വന്നതെന്ന് എനിക്കറിയാം… എന്നാലും ഒന്നൂടെ പറയാം… ആ നിലവറയുടെ മാന്ത്രികപ്പൂട്ട് തുറക്കേണ്ടത് മൂന്നോ,അഞ്ചോ,ഏഴോ, ഒൻപതോ വരുന്ന ദമ്പതിമാരാണ്… അവർക്ക് മാത്രമേ അത് തുറക്കാൻ പറ്റൂ… ഏറ്റവും ചുരുങ്ങിയത് മൂന്ന് ജോഡിയെങ്കിലും വേണം… അത് കൊണ്ടാണ് നമ്മൾ ജോഡികളായി പോകുന്നത്…”..
എല്ലാവരും നിശബ്ദരായി മേനോനെ തന്നെ ശ്രദ്ധിക്കുകയാണ്..
“ജോഡിയെന്ന് വെച്ചാ വിവാഹിതരായ സ്ത്രീയും പുരുഷനും… ആചാരപ്രകാരം വിവാഹം കഴിച്ചവരാണ് ആ നിധിയെടുക്കാൻ അർഹരായിട്ടുള്ളത്… നമ്മുടെ ഭാഗ്യം കൊണ്ടാണോ,ആ നാടുവാഴി അപ്പോ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്നറിയില്ല,അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ടവർക്ക് മാത്രേ ഇതെടുക്കാൻ പറ്റൂന്ന് ആ താളിയോലയിൽ പ്രത്യേക സൂചനയൊന്നുമില്ല… അത് കൊണ്ട് തന്നെ ഈ നിധി നമുക്കെടുക്കാനാവും..