പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Posted by

ജോ: sorry രോഹൻ, ഞാൻ ബോധമില്ലാതെ പറഞ്ഞതാ. I am sorry. ക്ഷമിക്ക് പ്ളീസ്.

ഞാൻ: ഒരു കോപ്പും വെണ്ട, വിട്ടേക്ക്.

ഞാൻ: sorry എനിക്ക് താല്പര്യമില്ല,

ജോ: ഞാൻ എന്ത് ചെയ്താൽ ഈ വഴക്ക് തീരും?

ഞാൻ: വഴക്കോ? ആർക്ക് വഴക്ക്? ഇതിന് വഴക്കന്നല്ല പറയുന്നേ. എന്നെ നീ നല്ല വൃത്തിക്ക് അപമാനിച്ചു. നിന്റെ ex ബോയ്ഫ്രണ്ടിനെ പോലെയല്ല ഞാൻ. എനിക്ക് എന്റെ ആത്മാഭിമാനം വളരെ വലുതാണ്. നീ ഒരു പെണ്ണായിപ്പോയി, അല്ലെങ്കിൽ ഞാൻ കാണിച്ച് തന്നേനെ.

ജോ: തല്ലണമെങ്കിൽ തല്ലിക്കോ പക്ഷെ ഞാൻ വേണമെന്നുവെച്ച് പറഞ്ഞതല്ല, ബോധമില്ലാത്തപ്പോൾ പറഞ്ഞതാണ്. പറ്റുമെങ്കിൽ മനസ്സിലാക്ക് ഇല്ലെങ്കിൽ എപ്പോഴാന്നുവച്ചാൽ മിണ്ട്.

ഞാൻ: വിട്ടേക്ക്.

ജോ: മരുന്ന് തേച്ചും തരില്ലായിരിക്കും അല്ലെ?

ഞാൻ: അത് ഞാൻ ചെയ്യും. പക്ഷെ കൂടുതൽ ഒന്നും ഉണ്ടാവില്ല.

ജോ: എനിക്ക് ഇന്ന് leave വേണം.

ഞാൻ: leave എടുത്തോളൂ.

ജോ: thank you

അവൾ മുറിയിലേക്ക് പോയി. ഞാൻ പയ്യെ food ഒക്കെ ഉണ്ടാക്കി കഴിച്ച്, ഇന്ന് എനിക്ക് കുറച്ച് meeting ഉണ്ട്‌. ഞാൻ എന്റെ ലാപ്ടോപ് തുറന്ന് ജോലി ചെയ്യാൻ തുടങ്ങി. ജോ പറഞ്ഞതൊക്കെ മനസ്സിലൂടെ പോയി. അവൾ ചിലപ്പോൾ മനഃപൂർവം പറഞ്ഞതാവില്ല. അല്ലെങ്കിൽ ഇത്രയും കാലുപിടിക്കേണ്ട ആവശ്യം ഇല്ലാലോ. അഹ് വരട്ടെ നോക്കാം.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ജോ ഒരു ജീൻസ് ടീഷർട്ട് ഒക്കെ ഇട്ട് വന്നു.

ജോ: ഞാൻ ഒന്ന് പുറത്ത് പോവാണ്.

ഞാൻ: ok

അവൾ പോയി. സമയം പോയികൊണ്ടേയിരുന്നു. 3 മണി കഴിഞ്ഞു എന്റെ meeting തീരാൻ. അമേരിക്കയ്ക്ക് പോകാനുള്ള ടീം ഒക്കെ set ആക്കണം. ജോ ഇതുവരെ വന്നിട്ടില്ല. ഞാൻ ചോറും കറിയുമൊക്കെ കഴിച്ച് അടുത്ത മീറ്റിംഗിൽ കേറി. 4 മണി മുതൽ 6:30 വരെ ഉണ്ട്‌ meeting. പിങ്കി ഉണ്ട്‌ പിന്നെ ശ്രേയ ഉണ്ട്‌. പ്രൊജക്റ്റ്‌ തീർക്കുന്ന കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു. ഒരു ചെറിയ ട്രെയിനിങ് കൊടുത്തു. 7 മണി ആയപ്പോൾ ഞാൻ എന്റെ ലാപ്ടോപ് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *