പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Posted by

ഞാൻ ഒന്ന് മിണ്ടിയില്ല

ജോ: പ്ലീസ് രോഹൻ, പ്ലീസ് ഒന്ന് മനസ്സിലാക്കു പ്ലീസ്.

ഞാൻ: അഹ് പോട്ടെ സാരമില്ല, പക്ഷെ ഇനി അവനോ നിന്റെ ഫ്രണ്ട്‌സോ ആരും ഇങ്ങോട്ട് വന്നേക്കരുത്, അതൊക്കെ ജോയുടെ സ്വന്തം വീട്ടിൽ മതി, എന്റെ ഈ വീട്ടിൽ പറ്റില്ല.

ജോ: രോഹന് എന്നെ പഴയപോലെ കാണാൻ പറ്റില്ല അല്ലെ?

ഞാൻ: അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്, ഞാനും കുറച്ച് ഓവറാക്കി sorry. അതൊക്കെ വിട്ടേക്ക്.

ജോ: thanks രോഹൻ.

ഞാൻ: എന്തോ ചോദിക്കാനല്ലേ വന്നത് എന്താ അത്?

ജോ: actually എനിക്ക് ഒറു കോഫി ഉണ്ടാക്കിത്തരാമോ എന്ന് ചോദിക്കാനാണ് വന്നത് പിന്നെ പറ്റുമെങ്കിൽ ആലുപൊറോട്ട (കിഴങ്ങു സ്റ്റഫ്ചെയ്ത ചപ്പാത്തി ) ഉണ്ടാക്കുമോ എന്നും ചോദിക്കണം എന്നുണ്ട്.

ഞാൻ: ആ പൊറോട്ടയോന്നും എനിക്കറിയില്ല നാളെ നോക്കാം, ഇന്ന് നല്ല ബീഫ് ബിരിയാണി ഉണ്ടാക്കിത്തരാം

ജോ: ഞാൻ ബീഫ് കഴിക്കില്ല രോഹൻ, സാരമില്ല ഞാൻ online ഓർഡർ ചെയ്തോളാം. പിന്നെ അവൻ നശിപ്പിച്ച സാധങ്ങളുടെ പൈസ ഞാൻ അവന്റെ കയ്യിൽനിന്നും വാങ്ങിത്തരാം കേട്ടോ.

ഞാൻ: ok thank you. Food ഒന്നും ഓർഡർ ചെയ്യേണ്ട ഞാൻ ഉണ്ടാക്കിത്തരാം. ഇന്ന് ചപ്പാത്തി വെജിറ്റബിൾ കറി ഉണ്ടാക്കാം.

ജോ: thanks രോഹൻ.

രാത്രി ഒരു 8 മണി ആയപ്പോൾ ഞാൻ എന്റെ jd പൊട്ടിച്ച് ഒരെണ്ണം അടിച്ചു. അപ്പോൾ ജോ കുളിക്കുകയോ മറ്റോ ആയിരുന്നു. ഒരു ചെറിയ ബുദ്ധിമുട്ടുണ്ട് നടക്കാൻ പക്ഷെ വെല്ല്യ പ്രശ്നമില്ല.

ഞാൻ: ജോ നടക്കാൻ പാടാണോ? ഞാൻ work from home set ആക്കി തരാം.

ജോ: എന്നാൽ പിന്നെ അത് ചെയ്യാം, ഒരു 2 weeks work from home ചെയ്യാം. അപ്പോഴേക്കും എല്ലാം മാറും.

Leave a Reply

Your email address will not be published. Required fields are marked *