ഫെബ് പതിനാലു പ്രണയദിനം ലവ് പറയാൻ ആണ് ഫുൾ ഗാങ് ഓർഡർ ,രാവിലെ ശ്രീ വീട്ടിൽ പോയി നിലവിൽ അവന്റെ വീട്ടിലെ റോസപ്പൂ ഉള്ളു നല്ലതു നോക്കി രണ്ടണ്ണം പറിച്ചു ,ബുക്കിൽ വച്ച് അവന്റെ കുടെയാ അന്ന് സ്കോളിൽ പോയത് ,ഇന്റർവെൽ ടൈമിൽ പറയാനാ പ്ലാൻ ,മധു ഒരു കാര്യം പറയാനുണ്ടടന്നു പറഞ്ഞു വിളിച്ചു കൊണ്ട് വരും ,
ഞങളുടെ ക്ലസ് ഗ്രൗണ്ട് അടുത്താണ് അതുകൊണ്ടു വലിയ പൂളി മരമുണ്ട് അതിന്റെ മറവിൽ നിൽകാൻ പറഞ്ഞു എന്നോട് ,എന്റെ ഹൃദയം എപ്പോ പൊട്ടും അതെ പോലെയാ അടികുന്നെ ,ശ്രീയും ടോണയും കളിയാകുന്നുണ്ട് ,ഡാ നോക്കടാ വരതയിലൂടെ മായാ വരുന്നുണ്ട് മധു എന്തൊക്കെയാ സംസാരിക്കുന്നണ്ട് ,
യൂണിഫോവും അടിയിൽ ബനിയനും ഉണ്ട് എന്നാലും വിയര്പ് തുള്ളികൾ മുതുകിലൂടെ ഒഴുകുന്നത് ഞാൻ അറിയുണ്ട് ,ഇന്നലെ രാത്രീ പഠിച്ചത് മറന്നു പോയി ഉറപ്പാണ് കോപ്പ് ,മായാ വന്നു നിന്ന് ,എന്താ വിഷ്ണു പറയാനുണ്ടെന്ന് പറഞ്ഞു മധു ,
മായാ അത് എന്താ എന്ന് വെച്ചാൽ ,,പറയടാ മുഗത്തു നോക്കി ചിരിക്കുന്നു ഓഹോ കോപ്പു ഇപ്പൊ നാണംകെടും മനുഷ്യൻ ഉറപ്പാണ് ,പെട്ടാണ് ബെൽ അടിച്ചത് മായാ തിരിച്ചു നടക്കാൻ തുടക്കി പെട്ടന്ന് വന്ന ദൈരിതിൽ പറഞ്ഞു മായാ എനിക്ക് ഒത്തിരി ഇഷ്ട്ട്ടം അന്നെന്നു .ശ്രീ ,മധു,ടോണി ,ലാൽ എല്ലാവരും എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ട് .
അതേയ് .. അവളുടെ മുഖം അകെ ചുവന്നു തുടുത്തു ചാമ്പക്ക പോലെയായി ,നെട്ടിലയുടെ ഒഴുകുന്ന വീയർപ്പ് തുള്ളികൾ ഒരു കൈകൊണ്ടു തുടക്കുന്നുണ്ട് ,എന്നെ നോക്കി ഒന്ന് ചീരിച്ചു എന്നിട്ടു പറഞ്ഞു ***ഹാപ്പി വാലറ്റൻഡസ് ഡേ ……