യൂണിഫോവും ഇട്ടാലും ബുധനാഴ്യ്ച്ച കളർ ഡ്രസ്സ് ഇട്ടാലും ,മുടി കെട്ടുന്നത് ഒരേ പോലെ തന്നെ ആയിരിക്കും കുളിപ്പിന്നൽ .ഒരു തുളസി കതിർ ഉണ്ടാവും തലയിൽ ,ഒരിക്കൽ പോലും ചന്തനകുറി ഇല്ലാതെ അവളുടെ നെറ്റി കണ്ടില്ല,കുറിയുടെ മുകളിൽ ഒരു കറുത്ത പൊട്ടു ഉണ്ടാകും ….
ഇഷ്ടം അന്നെന്നു ഇതുവേറെ നേരിട്ടുപറയാൻ കഴിഞ്ഞട്ടില്ല അതു പറയാനുള്ള ധൈര്യം ഇല്ല ,ഇന്ന് പറയും നാളെ പറയും എന്നൊക്കെ പറഞ്ഞു തന്നെ കുറെ കാലം പോയി ,ചിലപ്പോൾ ഒന്ന് നോക്കി ചിരിക്കും അത് തന്നെ ധരാളം ..ഓഹോ ആപ്പോൾ കിട്ടുന്ന ഒരു ഫീൽ ,പാൽപുഞ്ചിരി എന്നൊക്കെ പറയുന്നതു ഇതായിരിക്കും
നടന്ന്നു സ്കോളിൽ പോകുന്നത് ഒരിക്കൽ ടോണി തമാശ പോലെ അവളോട് പറഞ്ഞു (ചിലരൊക്കെ ബെഞ്ചിൽ (വിഎം) എന്ന് എഴുതി വച്ചിട്ടുണ്ട് എന്ന് ,അവളുടെ ബെഞ്ചിലിരിക്കുന്ന പ്രിയ ചോദിച്ചു അതുഎന്തടാ ടോണി (വിഎം) ടോണി കാര്യം പറഞ്ഞു ഓഹോ എന്റെ ദൈവമേ മായാ എന്നെ നോക്കി പേടിപ്പിച്ചു …….
വേറെ ഒന്നും പറഞ്ഞില്ല
പിന്നെ കുറച്ചു ദിവസം വല്ലപ്പോഴും ഉള്ള ആ ചിരിയും നിന്നു ,പക്ഷെ ടോണി പറയുന്നത് അവൾക്കും ചിലപ്പോൾ ഇഷ്ട്ട്ടം ആയിരിക്കും എന്നാണ് പെൺകുട്ടികൾ പെട്ടന്നോന്നും ഇതു സമ്മതിക്കൂല്ല എന്ന അവന്റെ കണ്ടുപിടിത്തം , പത്തിന്റെ ഓണപരീക്ഷ ഞാനും അവളും ഒരു ബെഞ്ചിൽ ആയിരിന്നു ഇടക്ക് ഒന്ന് നോക്കി ചിരിക്കാൻ തുധ്ടക്കി ,മലയാളം പരീക്ഷ രണ്ടാളും ഒരുമിച്ച എഴുതി പൂറത്തു വന്നത് ,എങ്ങനെ ഉണ്ടായിരിന്നു എന്ന് ചോദിച്ചപ്പോൾ അതെ ചോദിയം തിരിച്ചു ചോദിച്ചു മായാ ………