എന്നിട്ടു പെട്ടെന്ന് ടോപ്പിക്ക് മാറ്റി ഞങ്ങളുടെ ഒരു ഫ്രണ്ട് ആലപ്പുഴയിൽ വച്ച് കല്യാണം കഴിച്ചതിനെ പറ്റി സംസാരിച്ചു തുടങ്ങി.
മീരക്ക് ആകെ ഒരു വല്ലായ്മ തോന്നി. അഞ്ജലി തന്നോട് കള്ളം പറയുകയാണ്. അവളും അർജുനും വൈകുന്നേരം എന്തായാലും ഒരുമിച്ചുണ്ടായിരുന്നു. പക്ഷെ അവൾ മനഃപൂർവം ടോപ്പിക്ക് മാറ്റി അവളെ ഒളിക്കുന്നു. ഞങ്ങളുടെ ഇടയിൽ ഇങ്ങനുള്ള രഹസ്യങ്ങൾ ഇല്ല എന്ന് മീര വിശ്വസിച്ചിരുന്നു. തന്റെ ഇപ്പോഴത്തെ ഫ്ലിങ് ആയ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലെ വിക്രത്തിനെ പറ്റി പോലും അവൾ സംസാരിച്ചിട്ടുള്ളത് അഞ്ജലിയോട് മാത്രമാണ്.
പെട്ടെന്ന് തന്റെ ഫോണിൽ ഒന്നുരണ്ടു മെസ്സേജ് വന്ന ശബ്ദം കേട്ട് മീര എഴുന്നേൽറ്റു. ഫോൺ എടുത്തിട്ട് ബൈ പറഞ്ഞു ഇറങ്ങാൻ തുടങ്ങി.
” വിക്രം ആയിരിക്കും അല്ലെ? അപ്പോ ഇന്നിനി ഉറക്കം കാണില്ലല്ലോ?” അഞ്ജലി കളിയാക്കികൊണ്ടു പറഞ്ഞു. മീര ചെറിയ ഒരു ചിരി അംത്രം പാസ്സാക്കി.
” ഡീ. പിന്നെ. ഫോട്ടോ വല്ലോം അയക്കുന്നെങ്കിൽ സൂക്ഷിച്ചു വേണേ. തുണിയില്ലാതൊന്നും വേണ്ട. പണ്ട് കോളേജിൽ വച്ച് ടോണിക്കു അയച്ചു നിന്റെ ഫോട്ടോ അവന്റെ ഫ്രണ്ട് കണ്ടതു നിനക്കറിയാല്ലോ. അവൻ മാന്യനായതുകൊണ്ടു സ്പ്രെഡ് ആക്കാതെ ഡിലീറ്റ് ചെയ്തു. വിക്രം ഒക്കെ എങ്ങനെ ആവും എന്ന് പറയാനാകില്ല.”
മീര ഇറങ്ങി ഏഴാമത്തെ നിലയിലെ അവളുടെ ഫ്ലാറ്റിലേക്ക് നടന്നു. അവിടെ സംഭവിച്ചതിനെപ്പറ്റി എന്ത് ചിന്തിക്കണം എന്ന് പോലും അവൾക്കറിയില്ല. തന്റെ ഫ്രണ്ട് തന്നെയല്ലേ അഞ്ജലി? പക്ഷെ അവൾ ചതിക്കുകയാണോ? മാധവിനെ? മീരയെത്തന്നെ? മൂന്നാംക്ലാസ്സിൽ ചോറ് ഷെയർ ചെയ്തു തുടങ്ങിയതാണ് മാധവുമായുള്ള ഫ്രണ്ട്ഷിപ്. അവനെ ചതിക്കാൻ അവളെ അനുവദിച്ചു കൂടാ. അവൾ അവന്റെ ജീവന്റെ ജീവൻ ആണ്. എല്ലാം ഉറപ്പു വരുത്താതെ എല്ലാത്തിനും തെളിവ് കിട്ടാതെ മാധവിന്റെ അടുത്ത് ഇത് പറയാൻ പറ്റില്ല എന്ന് അവൾക്കറിയാം. കൂടുതൽ അന്വേഷിക്കാൻ മീര തീരുമാനിച്ചു.