അങ്ങനെ കൊച്ചുവർത്തമാനം പറഞ്ഞിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഡോർ ബെൽ മുഴങ്ങി.
ബെല്ല് കേട്ടയുടനെ തുള്ളിച്ചാടി ഡോർ ഓപ്പൺ ചെയ്യാൻ പോയ അഞ്ജലിയെ നോക്കി മീര ഇരുന്നു. അഞ്ജലിയുടെ സൗന്ദര്യം മീരക്ക് എന്നും കുറച്ചു അസൂയ ഉണ്ടാക്കിയിട്ടുള്ള കാര്യമായിരുന്നു. പ്രത്യേകിച്ച് ഡയറ്റും കോപ്പും ഒന്നുമില്ലാതെ അവൾ അത് എങ്ങനെ മൈൻറ്റൈൻ ചെയ്യുന്നു എന്ന് ചോദിച്ചു എപ്പോളും അവൾ അഞ്ജലിയെ കളിയാക്കാറുണ്ടായിരുന്നു.
മീര സ്ഥിരമായി ജിമ്മിൽ പോകും, ഡയറ്റ് ശ്രദ്ധിക്കും. അങ്ങനെ പണിപ്പെട്ടു ഒരു ലീൻ ഫിഗർ കൊണ്ടുപോകുന്നു. പക്ഷെ അഞ്ജലി…വല്ലപ്പോഴും അവളുടെ കൂടെ ജിമ്മിൽ വന്നാലായി. പക്ഷെ അവളുടെ ഭംഗിയും ഫിഗറും കണ്ടാൽ പിന്നെ ആരും മീരയെ തിരിഞ്ഞു പോലും നോക്കില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു. കോളേജ് സമയത്തും എല്ലാ പയ്യന്മാരുടെയും, ചില പെൺപിള്ളാരുടെയും ക്രഷ് അഞ്ജലി ആയിരുന്നു.
https://gemini.google.com/share/ae0d09667892
https://gemini.google.com/share/ffe4752456c5
“നീ ഇവിടെ തന്നെ ഉണ്ടായിരുന്നോ? ഞാൻ വിചാരിച്ചു പോയി കാണുമെന്നു.” അകത്തേക്ക് വരുന്ന വഴി മാധവ് മീരയോട് പറഞ്ഞു. “അതിനു നിന്റെ ഭാര്യ വിടണ്ടേ? എന്റെ കെട്ട്യോൻ ലേറ്റ് ആവുന്നു എന്ന് പറഞ്ഞു എന്തുവായിരുന്നു. പിന്നെ വൈൻ ഉള്ളതുകൊണ്ട് ഞാൻ അങ്ങ് അഡ്ജസ്റ്റ് ചെയ്തു.”. കള്ളദേഷ്യത്തിൽ അഞ്ജലി മീരയെ നോക്കി കൊഞ്ഞനം കാണിച്ചു.
” എന്തായാലും ഞാൻ കിടക്കാൻ പോകുവാടി. നിങ്ങൾ സംസാരിക്കു.” മാധവ് പറഞ്ഞു.