രണ്ടുപേരുടെയും കയ്യിൽ ഓരോ ഗ്ലാസ് വൈറ്റ് വൈൻ. അധികം സംസാരമൊന്നുമില്ല. രണ്ടാൾക്കും അവരവരുടെ പ്രെസെൻസ് തന്നെ ധാരാളം.
മീര കൊച്ചിയിലെ പേരുകേട്ട ബ്ലൂ സ്പ്രിങ്സ് ഹോസ്പിറ്റലിലെ റേഡിയോളോജിസ്റ് ആണ്. അഞ്ജലി അതെ ഹോസ്പിറ്റലിൽ എമർജൻസി മെഡിസിൻ കൺസൾറ്റൻറ്. അഞ്ജലിയുടെ ഹസ്ബൻഡ് മാധവ് മേനോൻ അതെ ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് സർജൻ ആണ്.
മീരയും മാധവും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. കോളേജിൽ ചേർന്ന് കഴിഞ്ഞു മാധവിന്റെ ഗേൾഫ്രണ്ട് ആയിട്ടാണ് മീര അഞ്ജലിയെ പരിചയപ്പെടുന്നത്. പക്ഷെ പതിയെ പതിയെ മീര അഞ്ജലിയോട് മാധവിനെക്കാൾ കൂടുതൽ അടുത്തിരുന്നു.അവർ ബെസ്റ് ഫ്രണ്ട്സഡ് തന്നെ ആയിരുന്നു.
പിജി കഴിഞ്ഞിട്ടും മാധവിന്റെയും മീരയുടെയും കല്യാണം കഴിഞ്ഞിട്ടും അവർ ആ ഫ്രണ്ട്ഷിപ് ഉപേക്ഷിച്ചില്ല. സെറ്റിൽ ചെയ്തപ്പോളും ഒരേ ഹോസ്പിറ്റലിൽ ജോലി. ഒരേ ബിൽഡിങ്ങിൽ അപാർട്മെന്റ്. അത്ര അടുപ്പമായിരുന്നു മൂവരും തമ്മിൽ.
എല്ലാ ദിവസവും മീര വർക്ക് കഴിഞ്ഞു മാധവിന്റെയും അഞ്ജലിയുടെയും ഫ്ലാറ്റിൽ ആകും, രാത്രി വരെ. മാധവ് തിരിച്ചെത്താൻ മിക്ക ദിവസവും ലേറ്റ് ആവും. അതുവരെ പരസ്പരം കമ്പനി കൊടുത്തു രണ്ടാളും ഇരിക്കും.
“ഇന്നത്തെ കേസ് 9 ആകുമ്പോൾ തീരും എന്നായിരുന്നു മാധവ് പറഞ്ഞിരുന്നത്. ഇതിപ്പോ 10 ആയല്ലോ സമയം. ഹി മസ്റ്റ് ബി വെരി ടൈർഡ്. ഇന്നലെയും ലേറ്റ് ആയിരുന്നു.” അഞ്ജലി പറഞ്ഞു.
“അവനെ നിനക്കറിയാല്ലോ അഞ്ജു. കേസ് കഴിഞ്ഞു പെഷ്യേന്റിനെ ഐ സി യുവിൽ ആക്കിയിട്ടേ അവൻ ഇറങ്ങു. ഹി വിൽ ബി ഒകെ.” മീര സമാധാനിപ്പിച്ചു.