ചിന്തകൾ അലട്ടിയ നിമിഷം…
അവൻ വേഗം ആ മുറിക്ക് മുന്നിലെത്തി വാതിലിൽ ആഞ്ഞു തട്ടി.
“നക്ഷത്രാ… വാതിൽ തുറക്ക്! ആരാണ് ആ ഹെഡ്‌സെറ്റിലൂടെ നിനക്ക് നിർദ്ദേശങ്ങൾ നൽകുന്നത്? എന്തിനാണ് നീ ഇതൊക്കെ ചെയ്യുന്നത് പറയടി എന്നോട് ? ”
വിഷ്ണുവിന്റെ ആക്രോശത്തിന് മറുപടിയായി വാതിലിന് അപ്പുറത്ത് നിന്ന് കഠിനമായ ഒരു തേങ്ങൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.
ആ പഴയ ഫ്ലാറ്റിലെ നിഗൂഢതകൾ ഇപ്പോൾ ആ ഹെഡ്‌സെറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. നക്ഷത്ര എന്തോ വലിയൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും, അവൾ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെടുകയാണെന്നും വിഷ്ണുവിന് തോന്നിത്തുടങ്ങി.
അതൊക്കെ ഓർത്തുകൊണ്ട് വിഷ്ണുവിന് ആ രാത്രി ഒട്ടും സുഖകരമായിരുന്നില്ല. സോഫയിൽ തളർന്നിരുന്ന് ഓരോന്നാലോചിച്ച അവൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
https://i.supaimg.com/6453e13c-e1e2-4a35-8654-b4061bf96329.jpg
പുലർച്ചെ വെളിച്ചം മുഖത്തടിച്ചപ്പോഴാണ് വിഷ്ണു പതുക്കെ കണ്ണുതുറന്നത്. ആരോ തന്റെ തോളിൽ പതുക്കെ തട്ടുന്നു. നോക്കുമ്പോൾ നക്ഷത്രയാണ്! കൈയ്യിൽ ഒരു കപ്പ് ചായയുമായി അവൾ നിൽക്കുന്നു. അവളുടെ മുഖത്ത് പഴയ ആ ശാന്തതയും പുഞ്ചിരിയും തിരിച്ചെത്തിയിരിക്കുന്നു.
”വിഷ്ണൂവേട്ടാ … എഴുന്നേൽക്കൂ, ചായ കുടിക്ക്.”
അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
തലേന്ന് രാത്രി താൻ അവളെ തല്ലിയതോ, അവൾ മറ്റൊരു മുറിയിൽ ഓടിക്കയറി കരഞ്ഞതോ ഒന്നും നടന്നിട്ടില്ലാത്ത മട്ടിലാണ് അവളുടെ പെരുമാറ്റം. പക്ഷേ, അവളുടെ കണ്ണുകൾ വീർത്തിരിക്കുന്നുണ്ട് ഗോതമ്പു നിറമുള്ള കവിളിൽ താൻ തല്ലിയ ഭാഗം ചെറുതായി ചുവന്നും കിടപ്പുണ്ട്