ജാഫർ കണ്ണീരോടെ തുടർന്നു.
“ആക്സിഡന്റിന് ശേഷം നിങ്ങൾ ബോധമില്ലാതെ കിടന്നപ്പോൾ അയാൾ ആ പെൺകുട്ടിയെ (നക്ഷത്രയെ) എടുത്ത് ആ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി . എന്നോട് അവിടെ നിന്നും പോകാൻ പറഞ്ഞു. എനിക്ക് ആ ആളെ കണ്ടാൽ മാത്രമേ അറിയൂ സാർ… അയാളുടെ പേരോ നാടോ എനിക്കറിയില്ലാ…”
”കിരൺ … ഇത് വെറുമൊരു കൊട്ടേഷൻ അല്ല. ഇതിന് പിന്നിൽ വലിയൊരു ശത്രുവുണ്ട് എന്റെയൊ നക്ഷത്രയുടെയോ ശത്രു .”
വിഷ്ണുവിന്റെ ശബ്ദത്തിൽ പക നിഴലിച്ചു.
“ഇനി എന്നെ വിട്ടേക്ക് സാറെ ദേ നോക്കിയേ എന്റെ ചരക്ക് കാത്തിരിക്കുവാ”
അവൻ വേശ്യയെ ചൂണ്ടി പറഞ്ഞു…
ജാഫറിന്റെ ആ വാക്കുകൾ കേട്ടതും വിഷ്ണുവിന്റെ ഉള്ളിലെ രക്തം തിളച്ചു മറിഞ്ഞു. ദേഷ്യം കൊണ്ട് അവന്റെ കാഴ്ച മങ്ങുന്നതുപോലെ തോന്നി. അവൻ ജാഫറിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചുമരിലേക്ക് ചേർത്തു.
”നീ അപ്പോൾ തന്നെ അവിടെ നിന്നും പോയോ സത്യം പറയടാ നാറി ?”
കിരൺ ഇടയിൽ കയറി ജാഫറിനോട് ഗൗരവത്തിൽ ചോദിച്ചു.
ജാഫർ കിതച്ചുകൊണ്ട്, ആ കിതപ്പിനിടയിലും ഒരു വികൃത ചിരിയോടെ പറഞ്ഞു:
“ഇല്ല സാർ… അയാൾ പോകാൻ പറഞ്ഞതാണ്. പക്ഷെ ആ രാത്രി ആ പഴയ ഫ്ലാറ്റിൽ അയാൾ ആ പെൺകുട്ടിയെ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എനിക്ക് വല്ലാത്തൊരു ആകാംഷ ഉണ്ടായിരുന്നു അതിലും ഉപരി ഞാൻ അത്രയും സുന്ദരിയായ ഒരു പെണ്ണിനെ കണ്ടിട്ടുമുണ്ടായിരുന്നല്ല . ഞാൻ അവിടെ ഒളിഞ്ഞു നിന്നു…”
ജാഫർ പതുക്കെ തന്റെ ഉമിനീർ ഇറക്കി, ആ പഴയ ഓർമ്മയിൽ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു.