സ്രീ പുറകിലെക്ക് പമ്മിയപ്പോൾ
ഇടയിലെ വാതിലുലൂടെ
പുറത്തേക്ക് ഓടാൻ ശ്രമിച്ച ജാഫറിന്റെ മുടിയിൽ വിഷ്ണു കുത്തിപ്പിടിച്ചു.
“എടാ പുല്ലേ… നീ വിചാരിച്ചോ ആരും ഒന്നും അറിയില്ലെന്ന് ?”
എന്ന് അലറിക്കൊണ്ട് വിഷ്ണു അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. ജാഫർ തറയിലേക്ക് തെറിച്ചു വീണു. അവന്റെ മൂക്കിൽ നിന്നും വായയിൽ നിന്നും രക്തം വരാൻ തുടങ്ങി.
”വിഷ്ണൂ… വിട്… അവൻ ചത്തുപോകും നിന്റെ ഒരടിക്കില്ല അവൻ !”
കിരൺ വിഷ്ണുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. പക്ഷെ വിഷ്ണുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. തന്റെ ജീവിതം തകർത്തവനെ അവൻ ചവിട്ടിക്കൂട്ടുകയായിരുന്നു.
”പറയടാ! ആരാണ് നിന്നെക്കൊണ്ട് അത് ചെയ്യിച്ചത്?”
വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി.
ജാഫർ വിറച്ചുകൊണ്ട് കൈകൂപ്പി.
“സാർ… സാറേ… എന്നെ കൊല്ലരുത്! എനിക്ക് അയാളെ അറിയില്ല. ഞാൻ അയാളെ മുൻപ് കണ്ടിട്ടേയില്ല. ടൗണിലെ ഒരു ബാറിൽ വെച്ചാണ് അയാൾ എന്നെ കണ്ടത്. വിദേശി ലുക്കുള്ള ഒരു പണക്കാരനായിരുന്നു അയാൾ. എനിക്ക് അയ്യായിരം രൂപ തന്നു… കാറിന്റെ ബ്രേക്ക് വയർ കട്ട് ചെയ്യാൻ പറഞ്ഞു.”
വിഷ്ണുവിന്റെ പിടി അയഞ്ഞു.
“ബാക്കി പറയെടാ!”
”അയാൾ ഒറ്റയ്ക്കായിരുന്നില്ല സാർ കൂടെ ഞാനും ഉണ്ടായിരിന്നു…. ആ ആക്സിഡന്റ് നടക്കുന്നത് വരെ ഞങ്ങൾ നിങ്ങളെ മറ്റൊരു ബൈക്കിൽ പിന്തുടർന്നു. പണി കഴിഞ്ഞപ്പോൾ അയാൾ എനിക്ക് വീണ്ടും പൈസ തന്നു. ബൈക്ക് ഓടിച്ചിരുന്നത് അയാളായിരുന്നു. ഞാൻ പുറകിലിരുന്നു. വണ്ടി ഇടിക്കുന്നത് കണ്ടപ്പോൾ അയാൾ ചിരിക്കുകയായിരുന്നു.”