സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

ആ വാചകം അവളുടെ തലയ്ക്കുള്ളിൽ പ്രകമ്പനം കൊള്ളുകയായിരുന്നു.അവൾ തന്റെ ഫോൺ കൈയിൽ പിടിച്ചു ആ ബെഡിൽ തന്നെ ഇരുന്നു…

 

​പെട്ടെന്ന് വാതിൽ തുറന്ന് മാത്യു അകത്തേക്ക് വന്നു.

 

സാധാരണ ഈ സമയത്ത് ഹോസ്പിറ്റലിലേക്ക് തിടുക്കത്തിൽ ഇറങ്ങാറുള്ള മാത്യു ഇന്ന് വളരെ ശാന്തനായിരുന്നു.

 

അവന്റെ മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ നതാഷ വേഗത്തിൽ ഫോൺ നെഞ്ചോട് ചേർത്ത് കമിഴ്ത്തി വെച്ചു.

 

​മാത്യു: (അരികിലേക്ക് വന്നിരുന്ന് അവളുടെ നെറ്റിയിൽ കൈവെച്ചു) “നതാഷാ… നിനക്ക് സുഖമില്ലേ? മുഖം വല്ലാതെ വിളറിയിരിക്കുന്നു. രാത്രി ഉറക്കം ശരിയായില്ലേ?”

 

​നതാഷ ഒന്ന് പതറി.

“അത്… ഒന്നുമില്ല മാത്യു. ചെറിയൊരു തലവേദന.”

 

​മാത്യു: (അവളുടെ കൈകളിൽ പിടിച്ചു) “നോക്കൂ, ഇന്ന് നിനക്ക് ഹോസ്പിറ്റലിൽ പോകാൻ വയ്യെങ്കിൽ വേണ്ട.

 

വർഷത്തിൽ ആകെ രണ്ടോ മൂന്നോ ലീവ് എടുക്കുന്ന ആളല്ലേ നീ?

 

സാരമില്ല… ഇന്ന് നമുക്ക് ഒരു ബ്രേക്ക് എടുക്കാം. ഞാൻ ആണെങ്കിൽ ഇന്ന് ഫ്രീ ആണ്..

 

ഞാൻ മാനേജ്‌മെന്റിൽ വിളിച്ചു പറഞ്ഞോളാം.നീ ഒരു മെയിൽ അയച്ചിട്ടേക്ക്.

ലില്ലിയോടും പറയാം ഇന്നത്തെ അപ്പോയിന്റ്‌മെന്റ്‌സ് എല്ലാം റീഷെഡ്യൂൾ ചെയ്യാൻ.”

 

​മാത്യുവിന്റെ ഈ കരുതൽ നതാഷയുടെ ഉള്ളിലെ കുറ്റബോധത്തെ വീണ്ടും ഇരട്ടിയാക്കി.

 

താൻ ചതിക്കുന്ന മനുഷ്യൻ തനിക്ക് വേണ്ടി എത്രത്തോളം ആകുലപ്പെടുന്നു!

 

 

​മാത്യു: “നീ ഇപ്പോൾ ഒന്ന് റിലാക്സ് ചെയ്യൂ.

 

നമുക്ക് ഉച്ചയ്ക്ക് ഒരുമിച്ച് ലഞ്ച് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *