സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

പുരുഷന്മാരെ വെറുക്കുന്നവൾ എന്ന് അവർക്കിടയിൽ അറിയപ്പെടുന്ന ലെനയുടെ വീഡിയോയുടെ ടൈറ്റിൽ കണ്ടതും നതാഷയുടെ ഉറക്കം പാടെ ഓടിപ്പോയി:

 

“ദാമ്പത്യം തകർക്കാൻ എത്തുന്ന മൂന്നാമൻ: ഇമോഷണൽ ട്രാപ്പുകൾ തിരിച്ചറിയുക.”

 

 

​നതാഷ വിറയ്ക്കുന്ന കൈകളോടെ ആ വീഡിയോ പ്ലേ ചെയ്തു. സ്ക്രീനിൽ ലെനയുടെ ഗൗരവമേറിയ മുഖം തെളിഞ്ഞു:

 

 

​”പല സ്ത്രീകൾക്കും സംഭവിക്കുന്ന ഒരു അബദ്ധമുണ്ട്.

 

സുരക്ഷിതമായ ഒരു കുടുംബജീവിതം മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് ഒരാൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.

 

അയാൾ നിങ്ങളെ ഒരു സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമെന്ന് തോന്നിപ്പിക്കും.!!!

 

നിങ്ങളുടെ ഭർത്താവിൽ നിന്നും കിട്ടാത്ത ആവേശം അയാൾ തരും.!!!

പക്ഷേ ഓർക്കുക…

 

അയാൾക്ക് നിങ്ങളോട് പ്രണയമില്ല.!!

 

സന്തോഷകരമായ ഒരു കുടുംബം തകർക്കുക എന്ന ക്രിമിനൽ സൈക്കോളജിയാണ് അയാൾക്കുള്ളത്.!!

 

നിങ്ങളെക്കൊണ്ട് നിങ്ങളുടെ ഭർത്താവിനെ ചതിപ്പിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്നത് ഒരുതരം ക്രൂരമായ വിജയമാണ്.”!!!

 

 

​ലെനയുടെ ഓരോ വാക്കും നതാഷയുടെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. സാമിന്റെ മുഖം അവളുടെ കൺമുന്നിൽ മിന്നിമറഞ്ഞു.

 

 

​നതാഷ: (മനസ്സിൽ) “സാം… സാം ശരിക്കും എന്നെ സ്നേഹിക്കുകയാണോ? അതോ മാത്യുവുമായുള്ള എന്റെ ഈ ബന്ധം തകർക്കാൻ വന്ന ഒരു ക്രൂരനാണോ അയാൾ? മാത്യുവിനെ താൻ ചതിക്കുമ്പോൾ സാം ഉള്ളിൽ ചിരിക്കുകയാണോ?!!!”

 

 

​ലെന വിവരിക്കുന്നത് സാമിനെക്കുറിച്ചാണോ എന്ന് നതാഷ ഭയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *