താഴെ ഒരു ചെറിയ മെസ്സേജും ഉണ്ടായിരുന്നു:
“ഡോക്ടർ നതാഷയുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ആ രഹസ്യം ഇപ്പോൾ എന്റെ കാൻവാസിൽ പൂർണ്ണമായിരിക്കുന്നു. ഈ ചിത്രം കാണുമ്പോൾ നിന്റെ ഉടലിൽ ഇപ്പോൾ അനുഭവപ്പെടുന്ന ആ നീറ്റൽ… !!!!
അതാണ് എന്റെ പ്രണയം. വൈകുന്നേരം എന്റെ മലഞ്ചരിവിലെ കൂടാരത്തിൽ വീണ്ടും കാണണം… നിന്റെ ഉടയവൻ സാം.!!”
ഫോട്ടോയിലേക്ക് നോക്കി നതാഷ അറിയാതെ തന്റെ കഴുത്തിലെ ആ ചുവന്ന പാടിൽ വിരൽ തൊട്ടു.
പെയിന്റിംഗിലെ ആ വന്യമായ നതാഷ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവൾക്ക് തോന്നി.
ആ മെസ്സേജ് വായിക്കുമ്പോൾ അവളിൽ ഒരേസമയം ഭയവും ഒരുതരം വന്യമായ ഉത്തേജനവും പടർന്നു.
നതാഷയുടെ മനസ്സ് ഇപ്പോഴും ആ ഫോട്ടോയിലായിരുന്നു. സാം ഒരു നിഴലായി അവളെ പിന്തുടരുകയാണ്. ആ മെസ്സേജ് ഒരു പ്രണയലേഖനമായിരുന്നില്ല, മറിച്ച് അവൾ അവന്റെ തടവറയിൽ ആണെന്നുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു.
അവൾ ആ ഫോണും കയ്യിൽ വെച്ച് അലസമായി ബെഡിൽ കിടക്കവേ ഫോണിൽ വീണ്ടും ഒരു മണിനാദം കേട്ടു..തന്റെ ഫോണിൽ തനിക്ക് ഏറ്റവും താല്പര്യമുള്ളവരുടെ നോട്ടിഫിക്കേഷൻ മാത്രമേ വരേണ്ടതുള്ളൂ എന്ന രീതിയിൽ സെറ്റിംഗ്സ് നാതാഷ ഫോണിൽ മുന്നേ ചെയ്തിരുന്നു…
ഫോൺ കൈയ്യിലെടുത്ത അവൾ കണ്ടത് തന്റെ പഴയ സഹപാഠി ലെനയുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ ആണ്.
ലെന,നതാഷയുടെ കൂടെ പഠിച്ചവൾ, ഇപ്പോൾ നാതാഷയേ പോലെ തന്നെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റ്.