പെട്ടെന്നാണ് ലില്ലിയുടെ ബുദ്ധിയിൽ ആ ഐഡിയ മിന്നിമറഞ്ഞത്. അവൾ നതാഷയുടെ അടുത്തേക്ക് വന്നു.
ലില്ലി: “മാഡം… സാം വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് പറഞ്ഞല്ലോ.
അയാളുടെ മെന്റൽ കണ്ടീഷൻ ഇത്രയും ഹൈപ്പർ ആയതുകൊണ്ട് ഫിസിക്കൽ ആയി എന്തെങ്കിലും പ്രത്യാഘാതം ഉണ്ടോ എന്ന് നോക്കുന്നത് നല്ലതല്ലേ?
ബി.പി (BP) ഒന്ന് ചെക്ക് ചെയ്യാം. ഷുഗർ ലെവൽ കൂടിയിട്ടുണ്ടെങ്കിൽ അതനുസരിച്ചുള്ള മരുന്നും കൂടി കൊടുക്കാമല്ലോ.”
നതാഷ ഒന്ന് പരുങ്ങി. “ലില്ലി… അതിന്റെ ആവശ്യമുണ്ടോ? ഇതൊരു സൈക്കോളജിക്കൽ കൗൺസിലിംഗ് മാത്രമല്ലേ?”
ലില്ലി: (നിർബന്ധപൂർവ്വം) “അതല്ല ഡോക്ടർ, ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ തെറാപ്പി വർക്ക് ആവില്ല. ഞാൻ അയാളെ അപ്പുറത്തെ ചെക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി ഒന്ന് നോക്കട്ടെ. ഡോക്ടർ ഇവിടെ വെയിറ്റ് ചെയ്യൂ.”
നതാഷയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
ലില്ലിയുടെ ഉദ്ദേശം വേറെയാണെന്ന് അവൾക്ക് സംശയമുണ്ടായിരുന്നെങ്കിലും, സാമിനെ ഒന്ന് ഒഴിവാക്കി കിട്ടാൻ അവൾ സമ്മതിച്ചു.
“ശരി… വേഗം നോക്കിക്കോളൂ.”
ലില്ലി ആവേശത്തോടെ കേബിനു പുറത്തിരുന്ന സാമിന് അരികിലെത്തി.
“സാം… വരൂ, അപ്പുറത്തെ റൂമിൽ നിങ്ങളുടെ ഒന്ന് രണ്ട് ടെസ്റ്റുകൾ ചെയ്യാനുണ്ട്.”
സാം പുറത്തുനിന്നു ആ തുറന്ന ഡോറിനു ഇടയിലൂടെ നതാഷയെ ഒന്ന് നോക്കി പരിഹാസത്തോടെ ചിരിച്ചു.
ലില്ലിയുടെ കണ്ണുകളിലെ ആ തിളക്കം അവനും ശ്രദ്ധിച്ചിരുന്നു.