അവൻ ആ ഫോട്ടോ നതാഷയ്ക്ക് അയച്ചു കൊടുത്തു. അവൾ അത് കാണുമ്പോൾ അനുഭവിക്കാൻ പോകുന്ന ആ അസ്വാസ്ഥ്യം അവൻ ആവോളം ആസ്വദിച്ചു.
അന്ന് രാവിലെ തന്റെ ബെഡ്‌റൂമിലെ വലിയ ചില്ലുജനാലകളിലൂടെ അരിച്ചിറങ്ങിയ വെയിൽ നാളങ്ങൾ നതാഷയുടെ മുഖത്ത് തട്ടിയപ്പോഴാണ് അവൾ കണ്ണ് തുറന്നത്.
തലേദിവസത്തെ ഉറക്കമില്ലായ്മയും സാമിനൊപ്പമുള്ള അലച്ചിലും അവളുടെ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.
സാധാരണ പുലർച്ചെ അഞ്ചുമണിക്കും ആറു മണിക്കും ഇടയിൽ ഉണരുന്ന നതാഷ അന്ന് എട്ടു മണി കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ വയ്യാതെ കിടക്കയിൽ തന്നെ കിടന്നു.
അവൾക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകാൻ ഒട്ടും മൂഡ് ഉണ്ടായിരുന്നില്ല.
സാമിന്റെ വിരലുകൾ തഴുകിയ തന്റെ ഉടലിലെ നീറ്റലും, അവന്റെ ആ വന്യമായ ഗന്ധവും ഇപ്പോഴും തന്നെ പൊതിഞ്ഞു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.
ആ തളർച്ചയിൽ അവൾ വീണ്ടും കണ്ണടച്ച് കിടക്കാൻ ശ്രമിച്ചപ്പോഴാണ് ബെഡിനരികിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്.
പെട്ടെന്നാണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…
അതൊരു വാട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. സാമിന്റെ പേര് സേവ് ചെയ്യാത്ത ആ അപരിചിത നമ്പറിൽ നിന്നും. അവൾ വേഗത്തിൽ ഫോൺ തുറന്നു. അതൊരു ഫോട്ടോയായിരുന്നു. ആ ഫോട്ടോ കണ്ട നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
സാം തലേദിവസം വരച്ചുകൊണ്ടിരുന്ന ആ വലിയ പെയിന്റിംഗിന്റെ ഒരു ക്ലോസപ്പ് ഷോട്ട് ആയിരുന്നു അത്.
ആ ചിത്രത്തിൽ നതാഷയുടെ കഴുത്തിലെ ചുവന്ന പാടുകൾക്ക് മുകളിലായി സാം തന്റെ വിരലുകൾ കൊണ്ട് ചുവന്ന ചായത്തിൽ ഒരു ചെറിയ ഒപ്പ് ഇട്ടിരിക്കുന്നു— “S”.