സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

അന്ന് പുലർച്ചെ നതാഷയെ യാത്രയാക്കിയ ശേഷം വീട്ടിലെത്തിയ സാം നേരെ പോയത് തന്റെ ആ കൂറ്റൻ കാൻവാസിന് മുന്നിലേക്കായിരുന്നു.

 

മുറിയിൽ ഇപ്പോഴും അവളുടെ ഗന്ധവും, ആ പഴയ മരക്കട്ടിലിൽ നതാഷ പിടഞ്ഞപ്പോൾ ഉണ്ടായ ചുളിവുകളും ബാക്കിയുണ്ട്.

 

സാം ഷർട്ട് അഴിച്ചുമാറ്റി തന്റെ ബ്രഷുകൾ കൈയ്യിലെടുത്തു. രാത്രിയുടെ ആ വന്യമായ നിമിഷങ്ങൾ അവന്റെ വിരലുകളിൽ അഗ്നിയായി പടരുകയായിരുന്നു.

 

 

​നതാഷയുടെ ശരീരത്തിലെ ഓരോ ചുവന്ന പാടുകളും, ഓരോ വടിവുകളും അവന്റെ ഓർമ്മയിൽ തെളിഞ്ഞുനിന്നു.

 

ചുവന്ന ഓയിൽ പെയിന്റ് എടുത്ത് അവൻ ആ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി.

 

ചിത്രത്തിലെ നതാഷയുടെ കണ്ണുകളിൽ അവൻ ഒരുതരം ഭ്രാന്തമായ കീഴടങ്ങൽ കൂടി വരച്ചു ചേർത്തു.

 

ആ പെയിന്റിംഗിലെ നതാഷയുടെ കഴുത്തിലെ പാടുകൾ കണ്ടാൽ ശരിക്കും ചോര പൊടിയുന്നതുപോലെ തോന്നും.

 

 

​സാം പതുക്കെ ചിരിച്ചു. അവൻ തന്റെ ചൂണ്ടുവിരൽ ചുവന്ന ചായത്തിൽ മുക്കി, ചിത്രത്തിലെ നതാഷയുടെ വിരിഞ്ഞ മാറിനും കഴുത്തിനും ഇടയിലായി വന്യമായ ഒരു ‘S’ എന്ന അക്ഷരം പതിപ്പിച്ചു.

 

അതയാളുടെ പൂർണമായ ചിത്രങ്ങളിലെ ട്രേഡ് മാർക്ക്‌ എംബ്ലോം ആയിരുന്നു…

 

​സാം: (മനസ്സിൽ) “ഇപ്പോൾ നീ പൂർണ്ണമായി നതാഷാ. ഈ കാൻവാസിൽ നീ എന്നെന്നേക്കുമായി എന്റെ തടവുകാരിയാണ്.”

 

​സാം തന്റെ ഫോണെടുത്ത് ആ ചിത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ എടുത്തു.

 

മങ്ങിയ വെളിച്ചത്തിൽ ആ ചിത്രം അതിഭീകരവും എന്നാൽ അതിസുന്ദരവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *