“…പിന്നെ ചിരിക്കാതെ. രണ്ടും പോണത് കണ്ടപ്പോ ഞാൻ കരുതി നിങ്ങൾ സെറ്റ് ആയെന്ന് എന്നിട്ട് ചായയുടെയും കടിയുടെയും പേരിൽ തല്ലും കൂടി വന്നേക്കുന്നു…”
“… ഞാൻ കോളേജിൽ വന്നത് പഠിക്കാനാ അല്ലാതെ പ്രേമിക്കാൻ അല്ല 😏…” അഞ്ജലി പുച്ഛിച്ചു
“… ഉവ്വ് ഉവ്വേ. ഇനിയും ഇങ്ങനെ തന്നെ കണ്ടാൽ മതി…” അങ്ങനെ ഓരോ കുശലങ്ങളായി അവർ ക്ലാസ്സിലേക്ക് പോയി.
ദിവസങ്ങൾ കടന്നുപോയി ഇതിനിടക്ക് നേരിട്ടുള്ള കാണലും ഫോൺ വിളിയൊക്കെയായി തനുവും തേജസും കൂടുതൽ അടുത്തു.
“… Helo ഏട്ടൻ എവിടെയാ…” രാത്രി തനു തേജസിനെ വിളിച്ചു.
“…ഞാൻ കോളേജിലാ എന്താ വല്ല അത്യാവശ്യം ഉണ്ടോ…”
“… അത്യാവശ്യം ഒന്നും ഇല്ല എന്തോ ഏട്ടനോട് സംസാരിക്കണം എന്ന് തോന്നി അതാ വിളിച്ചത്…”
“…അയ്യോ ഇപ്പൊ പറ്റില്ലടി നാളെ കോളേജിൽ ഓണപരിപാടി അല്ലെ അപ്പൊ ഞാൻ അതിന്റെ ചില പരിപാടിയായിട്ട് നിൽക്കാണ്…”
“… ആണോ എന്നാ സാരമില്ലാ. അതെ നാളെ ഞാൻ അമ്പലത്തിൽ പോവുന്നുണ്ട് ഏട്ടന് ഒന്ന് വരവോ…”പ്രതീക്ഷയോടെ തൻവിക തിരക്കി.
“… വരണം എന്ന് നിർബന്ധം ആണോ…”
“…അപ്പൊ വരില്ലേ…” നിരാശയോടെ തനു ചോദിച്ചു.
“… ഞാൻ വരാം ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്താൽ മതി…”
“… ആാാഹ്… Love you ഏട്ടാ…” അത് പറഞ്ഞ് തനു ഫോൺ കട്ട് ആക്കി. തേജസ് ബാക്കി പരുപാടികളിലേക്ക് കടന്നു.
“… Helo എവിടാ ഞാൻ അമ്പലത്തിന് പുറത്തുണ്ട്…” പിറ്റേന്ന് രാവിലെ തന്നെ തൻവികയെ കാണാനായി അവൾ അയച്ച ലൊക്കേഷൻ എത്തി അവൾക്ക് ഫോൺ ചെയ്തു.