ദീപു : ഡീ നിങ്ങള് അവനോട് കച്ചറക്ക് ഒന്നും പോവാൻ നിൽക്കേണ്ട അത് നിങ്ങൾക്ക് പണി ആവും കേട്ടോ
ദീപ്തി : അതെന്താ ഏട്ടൻ അങ്ങനെ പറഞ്ഞത്
ദീപു : ബാംഗളൂർ വച്ച് ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും അവിടെ ഉള്ള ഒരു പബ്ബിൽ പോയിരുന്നു അന്ന് അവിടെ വച്ച് അറിയാതെ എൻ്റെ കൈ അവിടെ ഉണ്ടായിരുന്ന ഒരുത്തൻ്റെ ദേഹത്ത് തട്ടി അവൻ്റെ കയ്യിലെ ഡ്രിങ്ക്സ് താഴെ വീണു കുറച്ച് അവൻ്റെ ഡ്രസിലും ആയി ഞാൻ സോറി പറഞ്ഞു അറിയാതെ പറ്റിയത് ആണെന്നും പറഞ്ഞു എന്നാൽ അവൻ അത് വിട്ടില്ല അവർക്ക് മലയാളികളെ പുച്ഛം ആണ് അതുകൊണ്ട് അവൻ എന്നെ പിടിച്ചു അവൻ്റെ ഡ്രസിൽ ആയ ഡ്രിങ്ക്സ് തുടക്കാൻ പറഞ്ഞു
തെറ്റ് എൻ്റെ അല്ലേ ഞാൻ അത് എൻ്റെ ടവ്വൽ ഉപയോഗിച്ച് തുടച്ചു കൊടുത്തു എന്നാൽ പിന്നെ അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി
ദീപ്തി : എന്താ ഏട്ടാ എന്താ അവൻ പറഞ്ഞത്
ദീപു : അവൻ്റെ ഷൂവിൽ ആയ ഡ്രിങ്ക്സ് കൂടി ഞാൻ തുടച്ചു കൊടുക്കണം എന്ന് പറഞ്ഞു ഞാൻ പറ്റില്ല എന്ന് പറഞ്ഞു അത് കേട്ട് അവൻ്റെ കൂടെ ഉള്ള ആളുകൾ എന്നെകൊണ്ട് ബലമായി അവൻ്റെ കാല് തുടയ്ക്കാൻ ശ്രമിച്ചു ഞാൻ പരമാവധി പിടിച്ചു നിന്നു എന്നാൽ അവരുടെ ബലത്തിന് മുന്നിൽ ഞാൻ തോറ്റു പോയ നിമിഷം എൻ്റെ കൈ അവൻ്റെ ഷൂവിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്
ദീപ്തി : എന്താ എന്താ ഉണ്ടായത്
ദീപു : അത്ര നേരം എൻ്റെ മുന്നിൽ ഉണ്ടായിരുന്ന ഷൂവും അതിൻ്റെ ഉടമയേയും കാണാൻ ഇല്ല
എല്ലാവരും ഒരു പകപ്പോടെ നോക്കിയപ്പോൾ കണ്ടത് പബ്ബിൻ്റെ ഒരു കോർണറിൽ ചോര തുപ്പി കിടക്കുന്ന ആ ബാംഗളൂർ കാരനെ ആണ് അവൻ്റെ കിടപ്പ് കണ്ട് എന്നെ പിടിച്ചു നിന്ന അവൻ്റെ ആളുകൾ എല്ലാവരും പേടിച്ച് പോയിരുന്നു