( ദീപ്തിയും അനുവും മുകളിലെ അവരുടെ റൂമുകളിലേക്ക് പോയി ഫ്രഷ് ആവാൻ കയറി.
കുറച്ച് കഴിഞ്ഞ് രണ്ടുപേരും ഫ്രഷ് ആയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫുഡ് കഴിക്കാൻ ഡയനിങ് ടേബിളിൽ ചെന്നിരുന്നു അനിതയും ലക്ഷ്മിയും അവർക്ക് വേണ്ട ഫുഡ് കൊണ്ടുവന്നു കൊടുക്കുകയായിരുന്നു
അങ്ങനെ അനുവും ദീപ്തിയും ഫുഡ് കഴിക്കുകയായിരുന്നു ആ സമയം ദീപ്തിയുടെ ഫോൺ റിംഗ് ചെയ്തു സ്ക്രീനിൽ എസ്ഐ ഷൈജു എന്ന് കാണിക്കുന്നത് കണ്ട് ദീപ്തി ഒന്ന് പതറി
അനുവിന് കാര്യം മനസിലായി അവർ വേഗം കഴിക്കൽ നിർത്തി ഫോൺ എടുത്തുകൊണ്ട് മുകളിലെ അവരുടെ റൂമിലേക്ക് പോയി
അനിത അവരോട് എന്താ കഴിക്കാത്തെ എന്ന് ചോദിച്ചപ്പോൾ മതിയായി എന്ന് പറഞ്ഞു കൊണ്ട് ആണ് രണ്ടു പേരും മുകളിലേക്ക് കയറിയത് ശേഷം അവർ ഫോൺ എടുത്തു എസ്ഐ ഷൈജുവിന് തിരിച്ച് വിളിച്ചു )
ദീപ്തി : ഹലോ ഷൈജു സാർ എന്താ വിളിച്ചത്
എന്തെങ്കിലും ലീഡ് കിട്ടിയോ….
എന്ത് ?……
( ദീപ്തി ചോദിച്ച ചോദ്യങ്ങൾക്ക് എസ്ഐ ഷൈജു പറഞ്ഞ മറുപടി കേട്ട് ദീപ്തി ആകെ സ്റ്റക്ക് ആയി പോയിരുന്നു ഒരേ സമയം അവളുടെ മുഖത്ത് ദേഷ്യവും വിഷമവും ഒരുപോലെ വന്നു ഇത് ശ്രദ്ധിച്ച അനു ഫോൺ വാങ്ങി എസ്ഐ യോട് സംസാരിച്ചു )
അനു : ഹലോ സാർ എന്താ എന്ത് പറ്റി ഞാൻ പറഞ്ഞ സ്ഥലത്ത് നിന്ന് കാർ കണ്ടുകിട്ടിയില്ലേ
ഷൈജു : അത് പിന്നെ മാഡം
അനു : എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്താണെങ്കിലും പറയൂ
ഷൈജു: കാർ മാഡം പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട് പക്ഷേ ചെറിയ ഒരു പ്രശ്നം ഉണ്ട്
അനു : എന്താ എന്ത് പറ്റി
ഷൈജു : അത് മാഡം ഞങ്ങൾ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാണുന്നത് നിങ്ങളുടെ ആ കാർ മുഴുവൻ ആയും കത്തി നശിച്ച നിലയിൽ ആണ് മാഡം സേഫ് ആയിട്ടല്ലേ കാർ പാർക്ക് ചെയ്തത്
അനു : നോ വേ അങ്ങനെ വരാൻ ഒരു വഴിയും ഇല്ല ഞാൻ പാർക്ക് ചെയ്ത് പോരുമ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ പിന്നെ എങ്ങനെ
ഷൈജു : അത് അറിയില്ല മാം ആൾ താമസം ഇല്ലാത്ത ഏരിയ ആയത് കൊണ്ട് കാർ കത്തിയത് ആരും കാണാനും വഴിയില്ല
എന്തായാലും ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്തെങ്കിലും തുമ്പ് കിട്ടിയാൽ ഞാൻ അറിയിക്കാം എന്നാ ഓക്കെ
അനു : ഹാ ഓക്കെ
ദീപ്തി : അനു ഇനി വീട്ടിൽ എന്ത് പറയും നീ സത്യം പറ നീ കാർ സേഫ് ആയിട്ടാണോ പാർക്ക് ചെയ്തത്
അനു : എൻ്റെ ദീപ്തി ഞാൻ എന്തിന് നിന്നോട് നുണ പറയണം ഞാൻ കാർ സേഫ് ആയിട്ട് തന്നെയാ പാർക്ക് ചെയ്തത് എന്നാലും ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല ആ എസ്ഐ ഷൈജു എന്തെങ്കിലും ലീഡ് ഉണ്ടായാൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ദീപ്തി : അച്ഛനോടും ചെറിയച്ചനോടും ഇനി എന്താ പറയുക നമ്മൾ
അനു : ഏട്ടൻ വരട്ടെ ഏട്ടനോട് നമുക്ക് സംസാരിക്കാം ഏട്ടൻ പറഞ്ഞാൽ പിന്നെ അച്ഛനും വല്യച്ഛനും ഒന്നും പറയില്ല