അനു : ഹലോ എന്താ ദീപ്തി
ദീപ്തി : അനു നീ എവിടെയാ നീ എന്ത് പോക്കാ പോയെ നിന്നെ ഞങ്ങൾ എത്ര തവണ വിളിച്ചു എന്താ നിനക്ക് പറ്റിയത്
അനു : ദീപ്തി നിനക്ക് അറിയുന്നത് അല്ലേ എല്ലാം നമ്മുടെ വീട്ടിൽ പോലും നമ്മളെ ആരും തല്ലിയിട്ടില്ല അങ്ങനെ ഉള്ളപ്പോൾ ഒരു പീറ പെണ്ണ് എന്നെ തല്ലിയതിൽ എനിക്ക് എത്ര ദേഷ്യം ഉണ്ടാവും എന്ന് നിനക്ക് ഊഹിച്ചൂടെ
ദീപ്തി : അനു അതൊക്കെ എനിക്ക് മനസ്സിലാവും പക്ഷേ എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ അത് നമുക്ക് തന്നെ തിരിച്ചടി ആയേക്കാം എന്ന് ജോൺ പറഞ്ഞത് നീ കേട്ടതല്ലേ
അനു : അവന് അതൊക്കെ പറയാം എന്നെ തല്ലിയതിന് ഉള്ള ശിക്ഷ അവൾക്ക് ഞാൻ കൊടുത്തു കഴിഞ്ഞു ദീപ്തി ഇപ്പൊ ഞാൻ കുറച്ചൊക്കെ ഹാപ്പി ആണ് എന്നാലും എൻ്റെ പക അത് മുഴുവൻ ഇല്ലാതാവണം എങ്കിൽ അവളെ എൻ്റെ ഈ കൈ കൊണ്ട് പട്ടിയെ തല്ലും പോലെ തല്ലി കൊല്ലണം അതും നമ്മുടെ കോളേജിൽ എന്നെ ആരുടെ മുന്നിൽ വച്ചാണോ തല്ലിയത് അവരുടെ മുന്നിൽ വച്ച് എനിക്ക് അവളെ തല്ലി തല്ലി കൊല്ലണം എന്നാലേ എൻ്റെ പക തീരൂ
ദീപ്തി : അല്ല നീ ഇപ്പൊ അവളെ എന്താ ചെയ്തേ നീ കുറച്ചൊക്കെ ഹാപ്പി ആണ് എന്ന് പറഞ്ഞില്ലേ അത് എങ്ങനെയാ
അനു : അതോ അത് പിന്നെ നീ ആരോടും പറയല്ലേ അവളുടെ തന്തയെ ഞാൻ അങ്ങ് നൈസ് ആയിട്ട് കാർ കൊണ്ട് തട്ടി വിട്ടു പടമായോ എന്ന് അറിയില്ല അവൾക്ക് കുറച്ച് നാളേക്ക് ഉള്ള ഡോസ് ആണ് അത് അതിൻ്റെ എഫക്റ്റ് തീർന്നാൽ അടുത്തത് കൊടുക്കണം
( അതും പറഞ്ഞു കൊണ്ട് അനു ഫോണിലൂടെ ചിരിക്കാൻ തുടങ്ങി കൊലച്ചിരി അനു പറഞ്ഞത് കേട്ട് ദീപ്തി ഒന്ന് പതറിയിരുന്നു കാരണം അജു ജോണിനോടു പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ അച്ചുവിനെ ഇനി എന്തെങ്കിലും ചെയ്താൽ അജു ഇടപ്പെടും എന്ന് പറഞ്ഞത് മാത്രം ആയിരുന്നു ദീപ്തിയുടെ മനസ്സിൽ പോരാത്തതിന് ദീപു പറഞ്ഞതും കൂടി ആയപ്പോൾ ദീപ്തിക്കെന്തോ മനസ്സിൽ ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ അവളത് പുറത്ത് കാണിച്ചില്ല…. )