ശാരദ : മോനേ അജു കൃഷ്ണേട്ടന് എങ്ങിനെ ഉണ്ട്
അജു : ഒന്നും പറയാൻ ആയിട്ടില്ല 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത് സച്ചു എവിടെ അവനോട് ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ
ശാരദ : ഇല്ല ഞാൻ പറഞ്ഞിട്ടില്ല അവൻ അകത്ത് കിടക്കുന്നുണ്ട്
അജു : ചേച്ചി എന്നാ ഞാൻ അവനെ വിളിച്ചു വരാം നമുക്ക് വേഗം പോവാൻ നോക്കാം
ശാരദ : അച്ചുവിൻ്റെ അവസ്ഥ എന്താ മോനെ
അജു : അച്ചു ആകെ മൂടോഫ് ആണ് അമ്മുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട് അച്ചുവിനെ ഒന്ന് ഓക്കെ ആക്കി എടുക്കാൻ
ശാരദ : മോൻ എന്നാ സച്ചുവിനെ വിളിക്ക് നമുക്ക് പോവാൻ നോക്കാം
( അജു അകത്ത് കയറി സച്ചുവിനേയും കയ്യിൽ എടുത്ത് കാറിലേക്ക് നടന്നു സച്ചു എങ്ങോട്ടാ പോണേ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എന്നാൽ അജു അതിനൊന്നും മറുപടി പറഞ്ഞില്ല പകരം സച്ചുവിനേ ഡോക്ടറെ കാണിക്കാൻ ആണ് പോകുന്നെ എന്ന് പറഞ്ഞു പിന്നെ അവൻ ഒന്നും ചോദിച്ചില്ല അങ്ങനെ അവർ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് യാത്രയായി …
ഇതേ സമയം ചന്ദ്രോത്ത് റിസോർട്ടിൽ ഒരു റൂമിൽ ഒരു ഭ്രാ പോലെ നടക്കുകയായിരുന്നു അനഘ അപ്പോഴും അവളുടെ ദേഷ്യം ഒരൽപ്പം പോലും മാറിയിരുന്നില്ല ക്യാഷ് ഉള്ളത് കൊണ്ടും വീട്ടുകാർക്ക് പൊളിറ്റിക്കൽ ആയി നല്ല പിടി ഉള്ളത് കൊണ്ടും അനഘക്ക് പോലീസ് കേസ് ആവുമോ എന്നൊരു പേടി ഉണ്ടായിരുന്നില്ല പിന്നെ താൻ ആണ് അയാളെ ഇടിച്ചത് എന്നതിന് ഒരു തെളിവും ഇല്ല എന്ന ചിന്ത ഉള്ളത് കൊണ്ട് അനഘക്ക് പേടി തോന്നിയിരുന്നില്ല അവളുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങിയിരുന്നു എടുത്ത് നോക്കിയപ്പോൾ ദീപ്തിയായിരുന്നു )