ഡോക്ടർ : മിസ്റ്റർ അർജുൻ ആളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം ആണ് ഹെഡ് ഇഞ്ചുറി ഉണ്ട് നിങ്ങൾ ഇങ്ങോട്ട് വരാൻ നോക്കുമോ ആൾക്ക് ഇപ്പൊ ഒരു സർജറി ഉണ്ട് അത് കഴിഞ്ഞാലേ എന്തെങ്കിലും ഹോപ്പ് ഉണ്ടോ എന്ന് പറയാൻ പറ്റൂ നമുക്ക് മാക്‌സിമം ശ്രമിക്കാം എന്നാ ഓക്കെ
അജു : ഓക്കെ ഡോക്ടർ ഞങ്ങൾ ഇപ്പൊ തന്നെ വരാം
ഓട്ടോ ചേട്ടൻ : ഹലോ
ഡോക്ടർ പറഞ്ഞത് നിങ്ങള് കേട്ടില്ലേ അങ്ങേർക്ക് കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് കൊണ്ടുവന്നു കാണിച്ച് കൊടുത്തോളൂ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ അതാ
അജു : ആ ചേട്ടാ ഞങ്ങൾ ഒരു അര മണിക്കൂറിന് ഉള്ളിൽ അവിടെ എത്താം ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ അത് വരെ ഒന്ന് അവിടെ നിൽക്കുമോ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി
ഓട്ടോ ചേട്ടൻ : ഓ ഞാൻ ഇവിടെ ഉണ്ടാവും നിങ്ങൾ വന്നിട്ടേ പോകുന്നുള്ളൂ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം
അജു : താങ്ക്യൂ ചേട്ടാ ഞങ്ങൾ ദാ വരുന്നു
ഓട്ടോ ചേട്ടൻ : ആ ഓക്കേ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം
( അജു ഫോൺ കട്ട് ആക്കി അപ്പോഴേക്കും അമ്മു വെള്ളം കൊണ്ട് വന്നു അച്ചുവിൻ്റെ മുഖത്തേക്ക് തെളിച്ചു കൊണ്ട് അവളെ വിളിക്കാൻ തുടങ്ങിയിരുന്നു അകത്തേക്ക് കയറിയ അജു നോക്കുമ്പോൾ കാണുന്നത് അച്ചുവിനെ വിളിക്കാൻ ശ്രമിക്കുന്ന അമ്മുവിനേയും ശാരദേയും ആണ് അജു അവരെ മാറ്റി നിർത്തി കുറച്ച് വെള്ളം എടുത്ത് അച്ചുവിൻ്റെ മുഖത്തേക്ക് തെളിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി വിളിച്ചപ്പോൾ അച്ചു ചെറുതായി കണ്ണു തുറന്നു അത് കണ്ടു അമ്മുവും ശാരദയും ഒന്ന് നെടുവീർപ്പ് ഇട്ടു പതിയെ ബോധം വീണ്ടെടുത്ത അച്ചുവിന് അവൾക്ക് വന്ന ഫോൺ കോളിനെ കുറിച്ച് ഓർമ്മ വന്നതും അച്ചു കരയാൻ തുടങ്ങി ശാരദയും അമ്മുവും അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നാൽ കാര്യങ്ങളുടെ സീരിയസ്നസ് അറിയുന്ന അജു അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി )