( അവർ മൂന്ന് പേരും ചായ കുടിക്കാൻ പോയി ഇതേ സമയം തന്നെ മറ്റൊരിടത്ത് മോഹനും റാമും ബാംഗളൂർ പോവേണ്ട ചർച്ചയിൽ ആയിരുന്നു )
റാം : ഏട്ടാ ദീപുവിനെ വിളിച്ചോ അവൻ എന്താ പറഞ്ഞേ ഇങ്ങോട്ട് വരുന്നുണ്ടോ
മോഹൻ : ഞാൻ വിളിച്ചിരുന്നു അവൻ കുറച്ച് കഴിഞ്ഞു ഷോപ്പിംഗ് മാളിലേക്കു വരാം എന്ന് പറഞ്ഞിട്ടുണ്ട്
റാം : എന്നാ നമ്മുക്ക് മാളിലേക്ക് പോയാലോ
മോഹൻ : മ്മ്മ് പോകാം പിന്നെ അവനോടും നമ്മൾ പോകുന്നത് എന്തിനാ എന്ന കാര്യം പറയേണ്ട ചോദിച്ചാൽ ജസ്റ്റ് ഒരു ബിസിനസ് ട്രിപ്പ് എന്ന് പരഞ്ഞാൽ മതി
റാം : അവന് എന്തെങ്കിലും സംശയം തോന്നുമോ
മോഹൻ : അത് തോന്നാതെ നമ്മൾ നോക്കണം നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാവുന്നുണ്ടോ
റാം : മനസിലായി
എന്നാൽ നമുക്ക് ഇറങ്ങിയാലോ
മോഹൻ : നീ പോയി കാർ എടുത്തിട്ട് വാ ഞാൻ ദീപുവിനെ വിളിച്ച് അങ്ങോട്ട് വരാൻ പറയട്ടെ
( മോഹൻ ദീപുവിനെ വിളിച്ച് അവരുടെ മാളിലേക്ക് വരാൻ പറഞ്ഞു റാം അപ്പോഴേക്കും വണ്ടിയുമായി എത്തിയിരുന്നു റാമും മോഹനും നേരെ മാളിലേക്ക് പുറപ്പെട്ടു….
അവർ മാളിൽ എത്തിയ സമയം ദീപുവും അവിടെ എത്തിയിരുന്നു
മോഹൻ ദീപുവിനോട് അർജ്ജുനെ കുറിച്ച് കാഷ്വൽ ആയിട്ട് ചോദിച്ചു കോളേജിൽ നടന്ന സംഭവത്തിൻ്റെ പേരിൽ വെറുതെ അവൻ്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് ചോദിച്ചു നോക്കി )
മോഹൻ : ദീപു നിൻ്റെ ഫ്രണ്ട് ആൾ എങ്ങനെയാ
ദീപു : ആര് അർജുനാണോ
മോഹൻ : അതെ അർജുൻ തന്നെ
ദീപു : അവനു ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല പിന്നെ കുറച്ചു ഫ്രണ്ട്സ് മാത്രമേ കൂട്ടായി ഉള്ളൂ
റാം : മോനേ ദീപു അവൻ ആള് എങ്ങനാ വിശ്വസിക്കാമോ
ദീപു : അന്ന് ബാഗ്ലൂരിൽ വച്ച് എനിക്ക് നേരെ ഒരു പ്രശ്നം വന്നപ്പോൾ എൻ്റെ കൂടെ നിന്നത് അവൻ ആണ് എനിക്ക് അവനെ വിശ്വാസം ആണ് എന്തായാലും
മോഹൻ : ബാംഗ്ലൂരിൽ വച്ച് നിനക്ക് എന്താ പറ്റിയത്
ദീപു : അച്ഛാ അത്
അത് പിന്നെ
( ദീപു ബാംഗ്ലൂരിൽ വച്ച് പബ്ബിൽ പോയതും അവിടെ വച്ച് അജു ദീപുവിൻ്റെ രക്ഷകൻ ആയതും എല്ലാം ദീപു അച്ഛനും ചെറിയച്ചനും പറഞ്ഞു കൊടുത്തു അത് കേട്ടപ്പോൾ മോഹനും റാമും ഒന്ന് വിയർത്തു )