“എന്താടാ ഇവിടെയോരു സംസാരം”
“ഏയ് ഒന്നുമില്ലടാ”
“നീ ഇരിക്ക്”
“കഴിഞ്ഞില്ലേ”
“തിന്നെടാ ഒരു പെഗ് കൂടെ”
നാസർ പറഞ്ഞു
“എന്നാൽ നിങ്ങൾ വേഗം കഴിക്ക് ഞാൻ വിഷ്ണുവിനെ ഒന്ന് വിളിക്കട്ടെ അവൻ പിക് ചെയ്യാൻ വരാമെന്ന് പറഞ്ഞതാണ് നോക്കട്ടെ”
“ഓക്കേ”
കിരൺ വീണ്ടും ബാറിന്റെ പുറത്തേക്ക് ഇറങ്ങി …
………………..
“വേഗം എടുത്തു മറ്റാടാ മൈ…. “
വിഷ്ണു തന്റെ കാറിന്റെ മുന്നിൽ വട്ടം വെച്ച ഓട്ടോകരനോട് അലറി…..
.
ആ അപകടത്തിന് ശേഷം നക്ഷത്രയുടെ മാറ്റം വിഷ്ണുവിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ശാന്തസ്വഭാവക്കാരിയായിരുന്ന അവൾ പെട്ടെന്ന് ബോൾഡ് ആയതും , സംസാരത്തിലും വേഷവിധാനത്തിലും മാറ്റങ്ങൾ വന്നതും . അന്നത്ത രാത്രിയുടെ ഞെട്ടിക്കുന്ന തുടർച്ചയായിരുന്നു…
ഓർക്കും തോറും വിഷ്ണുവിന്റെ തലയിൽ കൂടെ ഒരു പെരുപ്പ് കയറി അവൻ കാർ ബാറിന്റെ പാർക്കിങ്ങിൽ നിർത്തി….
അവിടെ കാത്തിരുന്ന അ ഗാങ് അവന്റെ കാറിലേക്ക് കയറി . കിരൺ മുന്നിലെ സീറ്റിലും . പുറകിലെ സീറ്റിൽ നാസറും അനന്തുവും സാമും. അവർ മൂവരും അത്യാവശ്യം നല്ല ലഹരിയിലായിരുന്നു;
ചിരിയും ബഹളവുമായി കാർ മുന്നോട്ട് നീങ്ങി..
”വിഷ്ണൂ, ഇന്ന് നക്ഷത്രയെ ജിമ്മിൽ നിന്ന് പിക്ക് ചെയ്യേണ്ടേ?”
കിരൺ ചോദിച്ചു.
”അതെ, അവൾ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട് ,”
അതുവരെ വലിയ ശബ്ദത്തിൽ സംസാരിച്ച നാസറും, സാമും അനന്തുവും പെട്ടന്ന് സംസാരത്തിന്റെ ശബ്ദം കുറച്ചു കൊണ്ട് മുന്നിലെ സംസാരത്തിൽ കാതോർത്തു…