പണി 1 [അങ്കിൾ ജോയ്]

Posted by

​പണിതീരാത്ത ഒരു വലിയ ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ് കാർ ചെന്ന് ഇടിച്ചുനിന്നിരിക്കുന്നത്. കോൺക്രീറ്റ് തൂണുകളിൽ തട്ടി കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. വിഷ്ണു പതുക്കെ തലയുയർത്തി നോക്കി. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം അവന്റെ കാഴ്ചയെ അവ്യക്തമാക്കിയിരുന്നു.

 

 

​”നക്ഷത്രാ…”

 

അവൾ ഒരൊറ്റ പേര് വിറയലോടെ വിളിച്ചു.

 

​പക്ഷേ, മറുപടി ഉണ്ടായില്ല. പരിഭ്രാന്തിയോടെ തൊട്ടടുത്ത സീറ്റിലേക്ക് നോക്കിയ വിഷ്ണു തളർന്നുപോയി. സീറ്റ് ഒഴിഞ്ഞുകിടക്കുന്നു! അവിടെ എയർബാഗ് വിരിഞ്ഞുനിൽപ്പുണ്ട്, പക്ഷേ അവന്റെ നക്ഷത്ര അവിടെയില്ല.

​ശരീരം അനക്കാൻ പോലും കഴിയാതെ വിഷ്ണു തകർന്നു കിടക്കുമ്പോൾ, ആ ഫ്ലാറ്റിന്റെ മുകൾനിലയിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്ദം അവന്റെ കാതിലടിച്ചു. വളരെ പതുക്കെ, അടക്കിപ്പിടിച്ചുള്ള സംസാരം .

​വിഷ്ണുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. നക്ഷത്രയാണോ അത് അവൻ എഴുന്നേൽക്കാൻ ആഞ്ഞു ശ്രമിച്ചു,… ​

 

​തലയിലെ പെരുപ്പ് വിഷ്ണുവിനെ ബോധരഹിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ ആധി അവനെ ഉണർത്തി നിർത്തി. അവൻ വിറയ്ക്കുന്ന കൈകളോടെ കാറിന്റെ ഡോർ തള്ളിത്തുറന്നു. ശരീരമാകെ തകർക്കുന്ന വേദന. സീറ്റ് ബെൽറ്റിൽ നിന്ന് മോചിതനായി അവൻ പതുക്കെ പുറത്തേക്ക് വീണു.

 

​നിലത്ത് വീണ വിഷ്ണു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു. ചുറ്റും നോക്കി. പണിതീരാത്ത ആ വലിയ ഫ്ലാറ്റിന്റെ ഭിത്തികൾ പ്രേതാലയങ്ങളെപ്പോലെ അവനെ തുറിച്ചുനോക്കി ഇടക്ക് എവിടെയൊ ചിലക്കുന്ന ചിവിടുകൾ അവന്റെ ചെവിയിൽ തുളച്ചു കയറി…

Leave a Reply

Your email address will not be published. Required fields are marked *