പണി 1 [അങ്കിൾ ജോയ്]

Posted by

പണി 1

Pani Part 1 | Author : Uncle Joy


തിയേറ്ററിലെ ആൾത്തിരക്കിൽ നിന്നും ആവേശത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിഷ്ണുവിന്റെയും നക്ഷത്രയുടെയും ഉള്ളിൽ ആ സിനിമ നൽകിയ സന്തോഷം ബാക്കിയുണ്ടായിരുന്നു.

 

പുറത്ത് നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. പോരാത്തതിന് ചെറിയ മഞ്ഞും,കാറിന്റെ മുൻ ഡോർ തുറന്ന് മഴ നനയാതെ പെട്ടന്ന് ഓടി നക്ഷത്ര അകത്തിരുന്നപ്പോൾ വിഷ്ണു അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു.

 

​ഒരു വർഷത്തെ തീവ്രമായ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായിട്ട് ഇന്നേക്ക് കൃത്യം മൂന്ന് മാസം തികയുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമായാണ് അവർ സിനിമയ്ക്ക് പോയത് തന്നെ.

 

​”നല്ല തണുപ്പുണ്ടല്ലേ വിഷ്ണു?”

 

നക്ഷത്ര തന്റെ സാരിയുടെ ഷാൾ ഒന്നുകൂടി പുതച്ചുകൊണ്ട് ചോദിച്ചു.

 

​”മ്മ്… ഈ മഴയത്ത് ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത് തന്നെ ഒരു പ്രത്യേക സുഖമാ നീ കേട്ടിട്ടില്ലേ മഴ, തണുപ്പ്,പെണ്ണ്,ചായ എന്നൊക്കെ ,”

 

“ഓ പിന്നെ”

 

“ഇ തണുപ്പിൽ ഒരെണ്ണം ഒന്ന് സെറ്റാക്കണം വിട്ടിൽ എത്തട്ടെ കാണിച്ചു തരുന്നുണ്ട് കൊച്ച് കള്ളി ”

 

 

“എന്റെ പൊന്നെ വഷ്ളത്തരം പറയാതെ തത്കാലം വണ്ടി എടുക്ക്”

 

 

നക്ഷത്ര ചിരിച്ചു…

 

വിഷ്ണു കാർ സ്റ്റാർട്ട് ചെയ്തു. വൈപ്പർ ഗ്ലാസിലെ മഴത്തുള്ളികളെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. വിജനമായ റോഡിലൂടെ കൊച്ച് തമാശകളും ചിരികളുമായി , അവർ മുന്നോട്ട് നീങ്ങി.

 

​ഒരു ഇറക്കം ഇറങ്ങുമ്പോഴാണ് വിഷ്ണുവിന് അത് ശ്രദ്ധയിൽപ്പെട്ടത്. മുന്നിലെ വളവ് തിരിയാനായി അവൻ ബ്രേക്ക് അമർത്തി. പക്ഷേ, പെഡൽ വെറുതെ താഴേക്ക് പോയി. വണ്ടിക്ക് യാതൊരു നിയന്ത്രണവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *