അവൾ തന്റെ വിരലിലെ മോതിരത്തിലേക്ക് ഒന്ന് നോക്കി. ശേഷം ഞങ്ങളോടായി പറഞ്ഞു:
”ഈ മോതിരത്തിന്റെ ബന്ധം നമ്മളിൽ എല്ലാവരിലും ഉണ്ടെങ്കിൽ… നമ്മൾ കൈ കോർത്ത് പിടിച്ച് ഒറ്റക്കെട്ടായി നിന്നാൽ, ഒരു ദുഷ്ട്ട ശക്തിക്കും നമ്മളെ തൊടാൻ പോലും കഴിയില്ല…”
ഒരു സീരിയലിലേ ഡയലോഗ് പോലേ ഉണ്ടായിരുന്നെങ്കിലും,പറഞ്ഞത് അവളായത്ക്കൊണ്ട് എല്ലാവരും അത് വിശ്വസിച്ചു…
നിധി പറഞ്ഞത് കേട്ട് ഐഷു ചേച്ചി എന്തോ സംശയം ചോദിക്കാൻ വായ തുറന്നതാണ്…
പക്ഷേ ചുറ്റുമുള്ള ഇരുട്ടും മഞ്ഞും കണ്ട്, അത് ഇപ്പോൾ ചോദിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നിയിട്ടാവാം, ചേച്ചി ആ ചോദ്യം പാതിവഴിയിൽ വിഴുങ്ങി ഉപേക്ഷിച്ചു…
അങ്ങനെ, ആ നിലാവിൽ… ആ കട്ടപിടിച്ച മഞ്ഞിലൂടെ…
ഞങ്ങൾ എട്ടുപേരും പരസ്പരം കൈകൾ മുറുക്കി ഒരു ചങ്ങലപോലെ മുന്നോട്ട് നടന്നു.ആമിയുടെ കയ്യിൽ മോതിരമില്ലാത്തതുക്കൊണ്ട് നിധി തന്നെയായിരുന്നു മുന്നിൽ നടന്നത്…
ഈ നിമിഷങ്ങളത്രയും എന്റെ ശ്രദ്ധ കൃതികയിലേക്ക് മാത്രമായിരുന്നു.നാളെയാവട്ടെ അവൾക്ക് അറിയുന്ന കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കണം….
കാട്ടിനുള്ളിൽ നിന്നും ഇതുവരെഉണ്ടാവാത്ത ശബ്ദങ്ങലും, ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിക്കുന്നതുപോലെയൊക്കെ തോന്നുന്നുണ്ട്…
ബുദ്ധിമുട്ടായിരുന്നിട്ടും ഞങ്ങൾ നടക്കുന്നതിന്റെ വേഗം കൂട്ടി…
മുന്നോട്ട് പോകുന്തോറും കട്ടപിടിച്ച മഞ്ഞ് അയഞ്ഞു തുടങ്ങി. ദൂരെ, ആ വഴിയുടെ തുടക്കം മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു. അതു കണ്ടതും വീണ്ടും നടക്കുന്നതിന്റെ വേഗം കൂടി…,