നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

Posted by

​അവ്യക്തമായ ആ രൂപത്തിന് നേരെ, വായുവിൽ ഉയർന്ന് നെഞ്ചിൻകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ട്!

 

“ദേവ്യേ….. ”

 

ആ രൂപം ദയനീയമായി നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് മറിഞ്ഞു വീണു.

 

​ആ വീഴ്ചയുടെ ആഘാതത്തേക്കാൾ എന്നെ പിടിച്ചുലച്ചത് ആ ശബ്ദമായിരുന്നു. എവിടെയോ കേട്ട് മറന്ന, വളരെ പരിചിതമായ വൃത്തികെട്ട ശബ്ദം…. 🤔

 

​പക്ഷേ, ചിന്തിച്ചു നിൽക്കാൻ സമയം കിട്ടിയില്ല…

 

“എടാ……”

 

​പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം വെപ്രാളത്തോടെ പാഞ്ഞടുത്തു.

​വാക്കുകൾ എന്റെ തലച്ചോറിലെത്തും മുൻപേ, എന്റെ ശരീരം പ്രതികരിച്ചു കഴിഞ്ഞിരുന്നു.

 

ഇടംകൈ കൊണ്ടൊരു ഒന്നൊന്നര അടി!

 

​അടി കൊണ്ടതും ആ രൂപവും കറങ്ങിത്തിരിഞ്ഞ് ആദ്യത്തെവന്റെ ദേഹത്തേക്ക് തന്നെ മറിഞ്ഞു വീഴുന്നത് ആ ചെറിയ വെളിച്ചത്തിലും മഞ്ഞിലും ഞാൻ കണ്ടു…

 

​രണ്ടാമത്തെ രൂപവും നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ മാത്രമാണ് എന്റെ കിതപ്പ് ഒന്ന് കുറഞ്ഞത്…

 

​പക്ഷേ, ആ ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല…

 

​പെട്ടെന്ന് ഇരുട്ടിൽ നിന്നും ടോർച്ചിന്റെ ശക്തമായ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി

​കണ്ണുകൾ മഞ്ഞളിച്ചുപോയി…

 

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലും വ്യക്തമല്ല.

 

​പക്ഷേ, നിൽക്കാൻ സമയമില്ല. വന്നവൻ ആരായാലും അവന്റെ കാര്യത്തിലും ഒരു തീരുമാനമാക്കാം എന്ന് കരുതി ഞാൻ വീണ്ടും കൈ ചുരുട്ടി മുന്നോട്ടാഞ്ഞു.

 

​”എടാ… അടിക്കല്ലേ… ഇത് ഞാനാ… ഞാനാടാ…!”

Leave a Reply

Your email address will not be published. Required fields are marked *