മുന്നിൽ ആ രൂപം കണ്ടതും എന്റെ കാലുകൾ തനിയെ പിന്നോട്ട് വലിയാൻ തുടങ്ങി.
പക്ഷേ പ്രശ്നം അതല്ല, എന്റെ കാലുകൾ പിന്നോട്ട് പോകുന്തോറും, മുന്നിലെ പുകമറയ്ക്കുള്ളിലെ രൂപങ്ങൾ ഞങ്ങളുടെ മുന്നിലോട്ട് വന്നുകൊണ്ടിരിക്കുന്നുണ്ട്…
ഇനി ഒരുപക്ഷെ തിരിച്ചു പോയ ആ പെണ്ണ് തന്റെ ടീമിനെക്കൊണ്ട് വീണ്ടും വന്നതായിരിക്കുമോ..? അതോ ഈ കാട്ടിൽ തന്നേ അന്തിയുറങ്ങുന്ന പ്രേതങ്ങൾ ആയിരിക്കുമോ..?
എന്ത് തന്നെയായാലും ഓടിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാര്യമുണ്ടെന്ന് തോന്നിയാലും കാലുകൾ അതിന് സമ്മതിക്കില്ല….
ഞാൻ മെല്ലെ റോസിന്റെയും കൃതികയുടെയും കൈകളിലെ പിടി വിട്ടു.
”രണ്ടാളും… കുറച്ച് പുറകോട്ട് മാറി നിക്ക്…”
ശബ്ദം താഴ്ത്തിയാണെങ്കിലും അതിലൊരു ആജ്ഞയുണ്ടായിരുന്നു. അവർ പേടിയോടെ ഒന്ന് പരുങ്ങി നിന്ന ശേഷം രണ്ട് ചുവട് പിന്നോട്ട് വെച്ചു.
“ദേവാ വേണ്ടാ…. ”
അത്രയും നേരം മിണ്ടാതിരുന്ന കൃതിക അതും പറഞ്ഞുക്കൊണ്ടേൻറെ കയ്യിൽ പിടിച്ചു. അത് വരെയും ഉണ്ടാവാത്ത ഭയം ഞാൻ അവളുടെ കണ്ണുകളിൽ കണ്ടു…
“ഒന്നും സംഭവിക്കില്ല…”
അവളുടെ കൈ എന്റെ കയ്യിൽ നിന്നും വിടുവിച്ചുക്കൊണ്ട് ഞാൻ അവരോടായി പറഞ്ഞു…
അവരൊന്ന് പരുങ്ങി നിന്ന ശേഷം, പേടിയോടെയാണെങ്കിലും രണ്ട് ചുവട് പിന്നോട്ട് വെച്ചു.
ഇനി ഞാൻ… ഞാൻ മാത്രം!
കാത്തുനിൽക്കാൻ സമയമില്ല. ഭയത്തെ ദേഷ്യം കൊണ്ട് മറികടക്കാൻ ഞാൻ തീരുമാനിച്ചു. സർവ്വ ധൈര്യവും സംഭരിച്ച്, മുന്നിലെ മഞ്ഞിലേക്ക് ഞാൻ കുതിച്ചു.