നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

Posted by

 

അടി കിട്ടിയത് കൃതികക്കായിരുന്നെങ്കിലും. റോസിന്റെ കരച്ചിൽ പൂർണ്ണമായും നിലച്ചിരുന്നു.

 

​ശേഷം ഞാൻ കൃതികയുടെ അടുത്തേക്ക് ചെന്നു.

​ഒന്നും മിണ്ടാതെ ഞാൻ അവളുടെ കൈയ്യിലും മുറുകെ പിടിച്ചു. അവൾ എതിർത്തില്ല. ഒരു പാവയെപ്പോലെ, ജീവനില്ലാത്ത ശരീരം കണക്കെ അവൾ നിന്നു. ആ പഴയ കൃതിക എവിടെയോ മാഞ്ഞുപോയതുപോലെ…

 

​”വാ… നമുക്ക് പോകാം…”

 

​ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

​വലതു കൈയിൽ റോസിനെയും, ഇടതു കൈയിൽ കൃതികയെയും ചേർത്തുപിടിച്ച്, മേഘം മൂടിയ ആ കൂരിരുട്ടിൽ ഞങ്ങൾ പിന്നോട്ട് നടന്നു…

 

​വെക്കുന്ന ഓരോ ചുവടിലും എന്റെ ഹൃദയമിടിപ്പ് എന്തെന്നില്ലാതെ കൂടിക്കൊണ്ടിരുന്നു…. ഒരുപക്ഷെ ഇതിനു മുൻപ് ഇവിടേ നടന്ന കാര്യങ്ങൾക്കൊണ്ടാവാം…

 

ഈ കാടിന് മുഴുവൻ തീയിട്ടാലും ഇത്രക്കും പുകവരുമോ എന്ന രീതിയിൽ ഞങ്ങളെ മഞ്ഞ് പൂർണമായും മൂടിയിരുന്നു.എന്നിരുന്നാലും

​മുന്നോട്ട് നടക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല….

 

​കൃതിക യാതൊരു പ്രതികരണവുമില്ലാതെ എന്റെ ഒപ്പം നടന്നുവരുന്നുണ്ട്. റോസാണെങ്കിൽ എന്റെ കൈയിൽ നഖം അമർത്തിപ്പിടിച്ച് ടാറ്റൂ വരക്കുകയായിരുന്നു… 😐

 

​കുറച്ചു ദൂരം നടന്നതേയുള്ളൂ.​പെട്ടെന്നെന്റെ കാലുകൾ തനിയെ നിന്നു.

​മുന്നിലെ കാഴ്ച കണ്ട് എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

 

​കട്ടപിടിച്ച മഞ്ഞിന്റെ പുകച്ചുരുളുകൾക്കിടയിൽ… ഏകദേശം പത്ത് മീറ്റർ അകലെയായി…

​ഒരു മനുഷ്യരൂപം! പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഒരാൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി….​ആരൊക്കെയോ മഞ്ഞിലൂടെ ഞങ്ങൾക്ക് നേരെ നടന്നു വരുകയാണ്…!

Leave a Reply

Your email address will not be published. Required fields are marked *