അവൾ വെപ്രാളത്തോടെ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ, ‘ഇവളിത് എന്ത് തേങ്ങയാ ഈ കാണിക്കുന്നത്’ എന്ന് ചിന്തിച്ച്, കാര്യമെന്താണെന്നറിയാൻ ഞാനും വെറുതെ ഒന്ന് ചുറ്റും കണ്ണോടിച്ചു.
ആദ്യം കണ്ടത് ചുറ്റും കട്ടപിടിച്ച മഞ്ഞ് മാത്രം.
പക്ഷേ, സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നടുക്കുന്ന സത്യം എനിക്ക് മനസ്സിലായത്… 🙂
ചുറ്റും വൻമരങ്ങളും, വരിഞ്ഞുമുറുക്കി നിൽക്കുന്ന വള്ളിപ്പടർപ്പുകളും, പിന്നെ കണ്ണിനു മുന്നിൽ പോലും കാണാൻ പറ്റാത്തത്ര കട്ടിയിൽ പൊതിഞ്ഞു നിൽക്കുന്ന കോടമഞ്ഞും മാത്രം…
വിധിയുടെ ഒരു വിളയാട്ടം എന്നേ പറയേണ്ടൂ…
ഏത് വഴിയിലൂടെ പോവരുത് എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചോ, അവസാനം കറങ്ങിത്തിരിഞ്ഞ് ആ വഴിയിൽ തന്നേ എത്തിച്ചേർന്നിരിക്കുന്നു!
അതേ… ആ മലയിലേക്കുള്ള വഴി!
കൃതികയുടെ പിന്നാലെ ബുദ്ധിയില്ലാതെ ഓടിയപ്പോൾ, ചുറ്റും നോക്കാൻ മറന്നതിന്റെ ഫലം!
ആ തിരിച്ചറിവിൽ ഞാൻ തറഞ്ഞുനിൽക്കുമ്പോഴാണ് റോസിന്റെ ശബ്ദം കേട്ടത്.
”ദേവാ… എന്നേ… എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോടോ… എനിക്ക് ഇനിയും വയ്യാ എ.. എനിക്ക് പേടിയാവുന്നു…”
തൊണ്ടയിടറി, വാക്കുകൾ കിട്ടാതെ അവൾ അത് പറഞ്ഞു നിർത്തി.
അടുത്ത നിമിഷം, അവളുടെ നിയന്ത്രണം വിട്ട എങ്ങലടികൾ ആ വിജനമായ പ്രദേശത്ത് മുഴങ്ങികേട്ടു.
”റോസേ… പ്ലീസ്, നീയൊന്ന് കരച്ചിൽ നിർത്ത്. നമ്മൾ ഇതുവരെ വന്നില്ലേ… ധൈര്യമായിട്ടിരിക്ക്. കുറച്ചൂടെ മുന്നോട്ട് പോയി നോക്കാം നമുക്ക്…”