പൊന്ന് മോളേ ഇതൊന്ന് കഴിഞ്ഞ് കിട്ടട്ടേ… കാണിച്ചു തരാം ഞാൻ…
പഴയതുപോലെ വീണ്ടും ശ്രദ്ധ അവരിലേക്ക് പോയി….
അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയാണ്…
പെട്ടെന്നവൾ അവന് നേരെ തിരിഞ്ഞു.
”വണ്ടിയെടുക്കടാ…!”
എന്റെ കാതുകളെ വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.
പച്ച മലയാളം!
അതുവരെ സായിപ്പിന്റെ ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന അവൾ, പെട്ടെന്ന് നല്ല തനി നാടൻ മലയാളത്തിൽ അലറിയത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
മറുപടിക്ക് കാത്തുനിൽക്കാതെ, അവൾ ദേഷ്യത്തിൽ കാറിന്റെ പിൻസീറ്റിലെ ഡോർ വലിച്ച് തുറന്നു.
ഡോർ കൈയ്യിൽ ഇരുന്നില്ലെന്നേയുള്ളൂ… അത്രയും ശക്തിയിലായിരുന്നു ആ തുറക്കൽ.
ശേഷം അവൾ ഉള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
അത് കേട്ടപാതി കേൾക്കാത്ത പാതി, കൂടെ വന്നവൻ ഓടി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി….
ആ കറുത്ത ഡിഫൻഡർ പൂർണചന്ദ്രന്റെ വെളിച്ചത്തിൽ ഇരമ്പിപ്പാഞ്ഞ് പോകുന്നതും നോക്കി ഞങ്ങൾ നിന്നു….
അതിന്റെ ചുവന്ന ടെയിൽ ലാമ്പ് മാഞ്ഞ്, വണ്ടിയുടെ ഒച്ച പൂർണ്ണമായും നിലയ്ക്കുന്നത് വരെ ഞങ്ങൾ പറയുടെ ബാക്കിൽ നിന്നും അനങ്ങിയില്ല….
‘വണ്ടി പോയി… ഇനി കാര്യത്തിലേക്ക് കടക്കാം’ഞാൻ മനസ്സിൽ വിചാരിച്ചു…
അത്രയും നേരം തൊണ്ടയിൽ തടഞ്ഞുനിന്ന സംശയങ്ങളുടെ കെട്ടഴിക്കാനായി ഞാൻ ആവേശത്തോടെ കൃതികയ്ക്ക് നേരെ തിരിഞ്ഞു.
“എടീ… ആരാടി അത്? നിനക്ക് അവരെ…”