”If we are proceeding with the plan, we need more men… Just increase the team strength. We can’t handle this with the current squad.”
അവളുടെ വാക്കുകളിൽ നിന്നും, അവർ നേരിട്ടത് സാധാരണ ഒരു പ്രശ്നമല്ലെന്നും, കാര്യങ്ങൾ അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണെന്നും വ്യക്തമായിരുന്നു…
“Understood Sir… We will wait for your command.”
പല്ലുകൾ അണച്ചുകൊണ്ട്, ഉള്ളിലെ അമർഷം പരമാവധി കടിച്ചമർത്തി അവൾ പറഞ്ഞു.
കാൾ കട്ട് ചെയ്തതും, അത്രയും നേരം പിടിച്ചുനിർത്തിയ അവളുടെ നിയന്ത്രണം അണപൊട്ടിയിരുന്നു. കയ്യിലിരുന്ന ഫോൺ അവൾ സർവ്വ ശക്തിയുമെടുത്ത് ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. ദൂരെ ഏതോ പാറക്കൂട്ടങ്ങൾക്കിടയിൽ തട്ടി അത് ചിതറുന്ന ശബ്ദം നിശബ്ദതയിൽ മുഴങ്ങി.
പിന്നെ, കലിയിളകിയ ഒരു സിംഹിയെപ്പോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉള്ളിലെ ദേഷ്യം എന്തുചെയ്യണം എന്നറിയാതെ അവൾ വീർപ്പുമുട്ടുകയായിരുന്നു.
പെട്ടെന്നവൾ നിന്നു. ശേഷം തിരിഞ്ഞു വന്ന്, തന്റെ സകല കോപവും ആവാഹിച്ച് കാറിന്റെ ബോണറ്റിലേക്ക് ആഞ്ഞൊരു അടി
”ഠോ…!!”
അതൊരു വെറും അടിയായിരുന്നില്ല…
ഒരു വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചതുപോലെയുള്ള സ്ഫോടനശബ്ദം!
സാധാരണ ഒരു മനുഷ്യന്റെ കൈക്കരുത്തിന് അപ്പുറമായിരുന്നു അത്. മദമിളകിയ ഒരു കൊമ്പനാന തന്റെ തുമ്പികൈക്കൊണ്ട് ആഞ്ഞടിച്ചാൽ ഉണ്ടാകുന്ന അതേ പ്രകമ്പനം.
ആ അടിയുടെ ആഘാതത്തിൽ ബോണറ്റിലെ പൊടിപടലങ്ങളും, ചുറ്റും തളം കെട്ടി നിന്ന മഞ്ഞും പുകപോലെ ഉയർന്നു പൊങ്ങി.