“എന്ത് ഭംഗിയാടീ പെണ്ണേ നിനക്ക്.” അവൻ പിൻകഴുത്തിലൂടെ ചുണ്ടുകൾ അവളുടെ ചെവിയുടെ താഴേക്ക് അരിച്ചു കൊണ്ട് പോയിട്ട് അറിയാതെ മന്ത്രിച്ചു പോയി. എലിസബത്തിന്റെ മുൻഭാഗത്തെ നനവ് നിറഞ്ഞു കവിഞ്ഞു, ഉള്ളറകളിൽ പൊട്ടിയടർന്ന സന്തോഷത്തിന്റെ പേമാരി തുടയിലേക്ക് പിഴിഞ്ഞിറങ്ങി.
ഒരു മിന്നൽ പോലെ വെട്ടിതിരിഞ്ഞ അവൾ അവനെ തന്റെ പ്രാണനിലേക്ക് വാരിപ്പുണർന്ന് കാലിൽ ഏന്തിവലിഞ്ഞു കഴുത്തിൽ മുഖം പൂഴ്ത്തി. അവൾ അറിയാതെ കരഞ്ഞു പോയി.
വാഹിദ് രണ്ട് പ്ലേറ്റുകളും എടുത്ത് ഡെയിനിങ് ടേബിളിലേക്ക് നടന്നു. കാലുകൾ കൊണ്ട് അവന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൈകൾ കഴുത്തിൽ ചുറ്റി എലിസബത്ത് അവന്റെ ശരീരത്തിൽ അള്ളിപ്പിടിച്ചു തൂങ്ങി. അവളെയും താങ്ങി ഭക്ഷണവും കൊണ്ട് നടക്കുമ്പോൾ എലിസബത്ത് പൊട്ടിച്ചിരിച്ചു. അവനും.
“കിഷോർ എന്തൊക്കെയാണ് നിന്നോട് പറഞ്ഞത്.” എലിസബത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ വാഹിദിനോട് ചോദിച്ചു.
“നിനക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടല്ലോ. അതെന്താണ്.” വാഹിദ് ഒരു മറുചോദ്യമെറിഞ്ഞു.
“നീ കരുതുയിരുന്നത് ജോർജ് അങ്കിളിനെയും ഡെന്നീസിനെയും തുഷാറിനെയുമൊക്കെ തീർത്തതോടെ എല്ലാം കെട്ടടങ്ങി എന്നല്ലേ.” അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
“അങ്ങിനെയായിരുന്നു ഞാൻ കരുതിയിരുന്നത്. ” അവൻ തുറന്നു പറഞ്ഞു. എലിസബത്ത് ഒരു സ്പൂണിൽ ഭക്ഷണം നിറച്ചിട്ട് പുഞ്ചിരിയോടെ അവന്റെ വായിലേക്ക് നീട്ടി. അവളെ ഒന്ന് നോക്കിയിട്ട് അവനത് കഴിച്ചു. അവളുടെ മുഖം തുടുത്തു.