“എന്താ ടാ ഇത്. ആരാ ചെയ്തത്.?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു. അവൾ കരഞ്ഞു കൊണ്ട് എല്ലാകാര്യങ്ങളും സുധീറിനോട് പറഞ്ഞു വിവരിച്ചു. ജോർജ്ന്റെ കാര്യം കേട്ടപ്പോൾ എവിടെയോ എന്തോ കുഴപ്പം ഉണ്ടെന്നൊരു സംശയം സുധീറിൽ ഉയർന്നു വന്നു. ചില കാര്യങ്ങൾ അയാൾ കേട്ടിരുന്നു, പക്ഷേ ഒന്നും വ്യക്തമായിരുന്നില്ല. അയാൾ ഇവിടെ എങ്ങിനെ വന്നു, എന്തിന് വന്നു തുടങ്ങിയ ചോദ്യങ്ങൾ അയാളിൽ ഉടലെടുത്തു. ശാരികയുടെ മരണവും വാഹിദിന്റെ വരവും ജോർജ്ന്റെ ഒളിജീവിതവുംമെല്ലാം ഒരു വലിയ ചുഴിപോലെ അവന്റെ ബോധതലങ്ങളിൽ കിടന്നു കറങ്ങി.
“ടെൻഷൻ ആവണ്ട. ഞാൻ ഡോക്ടറെ വിളിക്കാം. നീ വന്നു വണ്ടിയിൽ കേറൂ, നമുക്ക് പോയിട്ട് വരാം.” സുധീർ അവളോട് പറഞ്ഞു.
“വയ്യ. നടക്കാനും കാൽ അടുപ്പിക്കാനും ഇളക്കാനും ഒന്നിനും വയ്യ.മാത്രമല്ല, ഇത് നമ്മുടെ നാട് പോലാണോ. ആരാണ് ചെയ്തത് എന്ന് ചോദിച്ചാൽ ഭർത്താവായിട്ട് ആരെ കാണിക്കും. ക്രൈം ഇവിടെ ക്രൈം തന്നെയല്ലേ സാർ.” അവളുടെ തൊണ്ട ഇടറി.
“പേടിക്കണ്ട, ഞാൻ ഡോക്ടറെ വിളിച്ചോണ്ട് വരാം. വൈഫ് ന്റെ ഫ്രണ്ട് ഒരാൾ ഉണ്ട്. അവരെ വിളിക്കാം.” അവൻ ഉടനെ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു പുറത്തേക്കിറങ്ങി. പിന്നെ വണ്ടിയിൽ ചെന്നു കയറി വാഹിദിന്റെ നമ്പർ തിരഞ്ഞെടുത്തു.
(തുടരും )