“ഇക്കാ.. പ്ലീസ് ഇക്കാ..ഞാൻ വഞ്ചകിയാണ്. കണ്ടു, ഇഷ്ടപ്പെട്ടു പോയി. എന്റെ സത്യങ്ങൾ അറിഞ്ഞാൽ ഏത് നിമിഷവും വേറെ പെൺകുട്ടികൾ സ്വന്തമാക്കും എന്ന് ഭയന്നത് കൊണ്ടാണ് എല്ലാരിൽ നിന്നും അകറ്റി നിർത്തിയത്. വഞ്ചകിയാണ്, സമ്മതിച്ചു. പക്ഷേ എന്റെ ഇക്കയെ കൊല്ലാൻ മാത്രം വില്ലത്തി ഒന്നും അല്ല ഞാൻ.” അവളുടെ ശബ്ദം ശരിക്ക് പുറത്തു വന്നില്ല.
“പറ്റാത്തുവർഷം മുമ്പ് ദാരിദ്ര്യം പിടിച്ച കമ്പനി ആയിരുന്നു നമ്മുടേത്. ആയിടയ്ക്കാണ് ഈ ക്രിമിനൽ ബിസിനസ്സ് വഴി കുറേ ക്യാഷ് വരുന്നതും കമ്പനി ഡെവലപ്പ് ആകുന്നതും. അങ്ങിനെയാണ് ഇന്ത്യയിലെ ടോപ് ബ്രാന്റ് ആയി നമ്മുടെ ഗ്രൂപ്പ് മാറുന്നതും. അല്ലാതെ കൂടുതൽ പണത്തിനു വേണ്ടി സൈഡ് ബിസിനസ്സ് തുടങ്ങിയതല്ല.” അവൾ അവനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും കേൾക്കണ്ട. എല്ലാ കാര്യങ്ങളും ലീഗലി വൈന്റപ്പ് ചെയ്യണം. ഞാൻ ഇനി എത്രനാൾ ജീവിക്കും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. എന്റെ കുഞ്ഞും നാളെ ഒരു കഞ്ചാവ് മാഫിയയുടെ ഭാഗമാകുന്നതഗ് എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല. എനിക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവൻ തീർത്തു പറഞ്ഞു. മുറിയിൽ അവളുടെ കരച്ചിൽ മാത്രം അവശേഷിച്ചു.
കരച്ചിൽ പതിയെ പതിയെ മൂക്ക് ചീറ്റലായി പരിണമിച്ചു വന്നപ്പോഴേക്കും വാഹിദ് ഉറങ്ങിപ്പോയി. പിന്നീട് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ വലിയ ഗ്ലാസ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. ചെവിയോർത്തപ്പോൾ ബാൽക്കണിയിൽ നിന്ന് ഫോണിൽ തർക്കിക്കുന്ന ശാരികയുടെ ശബ്ദം കേട്ടു.