നിർബന്ധത്തിന് വഴങ്ങി അവൻ അവിടെ കിടക്കാമെന്നേറ്റു.
മീരയെ പാർവതി ബലമായി അവളുടെ കൂടെ കൊണ്ട് പോയി കിടത്തി. രണ്ടെണ്ണം വീതം അടിച്ച് ഷിജുവും രോഹനും ഒരുമിച്ചു കിടക്കാൻ പോയി.
രാവിലെ തന്നെ ഷിജുവിന് ഓഫീസിൽ നിന്ന് അർജന്റ് കാൾ വന്നു.മീരയെ തിരികെ കൊണ്ട് വിടാനും അതിന് ശേഷം കാറ് തിരികെ ഏൽപ്പിക്കാനും ഷിജു ഏറ്റിരുന്നു. തിരക്കായത് കൊണ്ട് ആ രണ്ട് പണികളും ഷിജു രോഹനെ ഏൽപ്പിച്ചു.
‘എങ്കി ചേട്ടൻ പൊക്കോളൂ.. ഇവൻ കൊണ്ടാക്കും അവളെ.. ഞാനും ഒപ്പം പോകാം. തിരിച്ചു വരുമ്പോ അവന് കൂട്ടാകുമല്ലോ.’ പാർവതി പറഞ്ഞു.
‘എങ്കിൽ അങ്ങനെ ആകട്ടെ..’ ഷിജു ഓഫീസിലേക്ക് ബൈക്കിൽ പോയി.
‘ചേച്ചി.. നമുക്ക് വൈകിട്ട് പോയാൽ പോരെ.. ഇവന് വല്യ ധൃതി ഒന്നുമില്ലല്ലോ.’
‘അവനു തിരക്കൊന്നുമില്ല. എന്നാലും കാറ് തിരിച്ചു കൊടുക്കണ്ടേ.അത് കൊണ്ട് ഉച്ചക്ക് മുൻപ് നമുക്ക് പുറപ്പെടാം..’
രോഹൻ റെഡി ആയി ഫുഡ് ഒക്കെ കഴിച്ച് കുട്ടികളെ കളിപ്പിച്ച് ഇരുന്നു. അവനെ സാകൂതം നോക്കി മീരയും അടുത്ത് ഇരുന്നു..
‘എടീ.. പതുക്കെ നോക്കെടീ. നിന്റെ മൊതല് തന്നെയാ.. ആരും കൊണ്ട് പോകത്തില്ല. ‘.
പാർവതി അവളെ കളിയാക്കി.
‘ശ്ശേ. ഞാൻ അങ്ങനെ നോക്കിതല്ല ചേച്ചി.. വെറുതെ പിള്ളേരെ കളിപ്പിക്കുന്നത് നോക്കി ഇരുന്ന് പോയതാ.’
‘ മ്മ്.. ഡാ.. നീ ഇവളെ കൂടി കൊണ്ട് പൊക്കോ.നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് പെണ്ണിന്..’
‘ആണോടീ.. നിനക്ക് വിഷമം ഉണ്ടോ തിരിച്ചു പോകാൻ.’