വീട്ടിൽ എത്തിയപ്പോ അവിടെ വാതിൽക്കൽ തന്നെ മുഖം വീർപ്പിച്ചു കൊണ്ട് മീര നിൽപ്പുണ്ടായിരുന്നു.
‘എങ്ങോട്ടാടാ പോയത് നീ.. എന്നെ കൊണ്ട് പോകാതെ..? കൊച്ചുങ്ങളെ പോലും ഇവിടെ നിർത്തിയില്ല രണ്ടും. ഞാൻ ഇവിടെ ബോറടിച്ചു മരിച്ചു.’
‘ഞങ്ങൾ വെറുതെ നടക്കാൻ ഇറങ്ങിയതാ കൊച്ചേ. ഓരോന്ന് പറഞ്ഞു വെറുതെ നടന്നു എന്നെ ഉള്ളു.. ഒരിടത്തും പോയില്ല..’
‘ മ്മ്.. ചേച്ചിയാ ഇവനെ വഷളാക്കുന്നത്.. എന്റെ ചെക്കനെ ഇനി ഞാൻ നോക്കിക്കോളാം.. വാടാ നമുക്ക് പോകാൻ റെഡി ആകാം..’
‘അവന് റെഡി ആകാൻ അവൻ പൊക്കോളും.. നീ പോയി റെഡി ആവാൻ നോക്ക്.. പെണ്ണ് ഇപ്പൊ തന്നെ ഭരണം തുടങ്ങി..’
‘ അതെ.. നീ ഇപ്പൊ ചെല്ല്.. നമുക്ക് ഒരു അരമണിക്കൂറിനുള്ളിൽ പുറപ്പെടാ. അത് വരെ ഞാൻ റസ്റ്റ് എടുക്കട്ടെ…’
കൊച്ചിനെ മീരയുടെ കയ്യിൽ കൊടുത്ത് രോഹൻ റൂമിൽ കേറി കതകടച്ചു..
മീര കൊറേ വാതിലിൽ തട്ടി..
‘ഡാ.. തുറക്കെടാ.. നിന്നെ എന്റെ കയ്യിൽ കിട്ടും..’
കുറച്ചു നേരം കൂടി തട്ടിയ അവൾ പിന്നെ പിണങ്ങി തിരികെ പോയി.
ഈവെനിംഗ് ആയപ്പോ അവർ ലേയ്ക്കിൽ ബോട്ടിങ്ങിന് പോയി. പെടൽ ബോട്ടിൽ രോഹനും മീരയും ഒരുമിച്ചു കേറി. ഷിജുവും പാർവതി യും കുഞ്ഞും വേറെ ബോട്ടിലും കേറി.. ചെറിയ കുട്ടിയെ പിടിച്ചു കൊണ്ട് അമ്മ കരയിൽ കാവൽ ഇരുന്നു.
പരസ്പരം ചേർന്ന് ഇരുന്ന് കൊണ്ട് രോഹനും മീരയും സംസാരിച്ചുകൊണ്ട് ആസ്വദിച്ചു ബോട്ട് ഓടിച്ചു. അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടിരുന്നു.പരസ്പരം കെട്ടിപിടിച്ചും ഉമ്മവച്ചും അവർ യാത്ര ആസ്വദിച്ചു.