‘പോടീ അവിടുന്ന്..’ അവൾ മീര യെ തല്ലാൻ ഓങ്ങി.. മീര റൂമിലേക്ക് ഓടി..
അങ്ങനെ എല്ലാരും ഒരുക്കങ്ങൾ കഴിഞ്ഞ് സ്ഥലങ്ങൾ കാണാനായി എല്ലാരും റെഡി ആയി ഇറങ്ങി. ആദ്യം തന്നെ ടീ ഫാക്ടറിയും പ്ലാന്റെഷനും അവർ കണ്ടു.. പിന്നീട് ബോട്ടാണിക്കൽ ഗാർഡൻ കാണാൻ പോയി അവിടെ നിന്ന് ഭക്ഷണം കഴിച്ച് പർച്ചെയ്‌സ് ഒക്കെ നടത്തി തിരികെ വില്ലയിൽ എത്തി.
തലേന്ന് നടന്ന കാര്യങ്ങൾ പാറുവിനോട് പറയാൻ രോഹൻ തീരുമാനിച്ചു. ഷിജു രണ്ടെണ്ണം അടിച്ച് ഉച്ചമയക്കത്തിലേക്ക് വീണപ്പോൾ രോഹൻ കുട്ടികളെ കൊണ്ട് പുറത്തേക്ക് വന്നു.ഒരാളെ രോഹനും ഒരാളെ പാർവതിയും എടുത്ത് രണ്ട് പേരും നടക്കാൻ ഇറങ്ങി.മഞ്ഞിന്റെ തണുപ്പിലും ഇളവെയിൽ കൊണ്ട് രണ്ട് പേരും പതുക്കെ കാഴ്ചകൾ കണ്ടു നടന്നു.. രാത്രി മീര വന്നത് മുതലുള്ള കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു.
‘അപ്പൊ നിങ്ങൾ തമ്മിൽ സെറ്റ് ആയി അല്ലേടാ.. ഇനി പ്രൊസീഡ് ചെയ്യാലോ?’
‘എടീ.. സംഗതി അവളെ എനിക്ക് ഇഷ്ടമായി.. നല്ല കുട്ടിയാ.. പക്ഷെ പെട്ടെന്ന് ഒരു കല്യാണത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ വയ്യ.. മാനസികപരമായും സാമ്പത്തികപരമായും ഞാൻ അതിന് തയ്യാറെടുത്തിട്ടില്ല.’
‘അത് നീ വിട്.. എല്ലാരും എല്ലാം ഒരുക്കി ഒന്നുമല്ല കല്യാണം കഴിക്കുന്നത്.. രണ്ട് വീട്ടുകാരുടെയും സമ്മതം മാത്രം മതി നമ്മൾക്ക്.. പൊന്നും പണമൊന്നും ഇല്ലാതെ സിമ്പിൾ ആയി നടത്തിയാലും മതി.’
‘എന്നാലും അങ്ങനെ അല്ലല്ലോ. എന്റെ കാര്യം വിട്.. അവൾക്കും വീട്ടുകാർക്കും ആഗ്രഹം ഉണ്ടാകില്ലേ കല്യാണത്തെ കുറിച്ചൊക്കെ.’