“മോളെ. നീ എന്തിനാ പോകുന്നത്. അയാൾ അമ്മയെ എന്തെങ്കിലും പറഞ്ഞെങ്കിൽ അതിനുള്ള അവകാശം അയാൾക്ക് ഉണ്ട് എന്ന് കൂട്ടിക്കോ ”
“അങ്ങനെ കൂട്ടാൻ അയാൾ എന്താ അമ്മയുടെ അച്ഛനാണോ.. ? അതോ എന്റെ അച്ഛനാണോ..? ”
“മോളെ ആതു..”
“പറ. അമ്മ പറ. അയാൾ അങ്ങനെ ആരും അല്ലല്ലോ.? പിന്നെ ഇവിടെ വന്ന് എന്റെ അമ്മയെ കരയിക്കാൻ അയാൾക്ക് എന്താ അവകാശം.?”
“മോളെ. അയാൾ ആണ് ഈ വീടിന്റെ അവകാശി. ”
“ആര്…!!”? കിരണേട്ടനോ.?”
“മ്. അതേ കിരണേട്ടൻ തന്നെ ഞങ്ങളുടെ കിച്ചു. നിന്റെ ഈ അമ്മയുടെ കിച്ചു. ”
അവൾ വാ തുറന്നു നിന്നു പോയി.
“അയ്യോ അമ്മേ. ഞാൻ ആൾ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി. ഇനി എന്താ ചെയ്യുക. ”
“എന്റെ മോള് പോയി കിച്ചൂനോട് മാപ്പ് പറ. ഈ അമ്മയ്ക്ക് വേണ്ടി. എന്റെ കിച്ചൂന്റെ കാലിൽ പിടിച്ചുകൊണ്ട് എന്റെ മോള് മാപ്പ് പറ.”
അത് കേട്ട് ഞെട്ടിയെങ്കിലും അവൾ പുറത്തേക്ക് വന്നു. അപ്പോഴേക്കും ഞങ്ങൾ പൂമുഖം കഴിഞ്ഞു അകത്തുള്ള വലിയ ഹാളിൽ എത്തിയിരുന്നു. ഞങ്ങളെ കണ്ട ഉടനെ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു. എന്നിട്ട് എന്റെ കാലിൽ വീണ് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്കണേ.. എനിക്ക് ആളറിയാതെ പറ്റിപ്പോയതാണേ.. ഞാൻ എന്തൊക്കെയോ പറഞ്ഞു പോയതാണ്. എന്നോട് ക്ഷമിക്കണേ. കിച്ചു ഏട്ടാ.”
ഇത്തവണ ഞാൻ ആണ് ഞെട്ടിപ്പോയത്. ഇത്രയും സമയം എന്നോട് കയർത്തു സംസാരിച്ച ഈ കാന്താരി. വെറും മുല്ലപ്പൂ പോലെ എന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്നു. എന്നോട് മാപ്പ് പറയുന്നൂ. അതും എന്നെ കിച്ചു ഏട്ടാ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട്.