“സാർ അവർ ആരെന്നോ? എന്തെന്നോ
.? സാറിന്റെ പ്രശ്നം എന്തെന്നോ എനിക്ക് അറിയില്ല. പക്ഷെ സാർ ഒരിക്കലും അവരെ ഇവിടെ നിന്ന് ഇറക്കി വിടരുത്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഏറ്റവും നല്ല ആളാണ്. അല്ലെങ്കിൽ ഒരേയൊരു നല്ല ആളാണ് സാർ. അതുകൊണ്ട് സാർ അങ്ങനെ ചെയ്യരുത്.”
ഞാൻ ഫരിയെ നോക്കി. അവൾ തുടർന്നു പറഞ്ഞു..
“സാറിന് ഓർമ്മയുണ്ടോ വർഷങ്ങൾക്ക് മുൻപ് ഒരു അമ്മിയും മോളും ആളുകളുടെ കുറ്റപ്പെടുത്തലും തെറിവിളികളും കേട്ട് ഉടുതുണി പോലും പിടിച്ചു പറിച്ച നിലയിൽ നിൽക്കുന്നത്. അന്ന് ആ അമ്മിയേയും മോളേയും രക്ഷിച്ച ഞങ്ങളുടെ സാർ ഇങ്ങനെ ചെയ്യരുത്. ഞാൻ ഇവരെ കാണുന്നത് ആ അമ്മിയുടേയും മോളുടേയും അതേ അവസ്ഥയിൽ ആണ്. ഞങ്ങളുടെ അവസ്ഥയിൽ. ”
അതും പറഞ്ഞു എന്റെ ഫരി എന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു. അത് കണ്ട് ഗൽബിയും പറഞ്ഞു.
“അതേ സാറെ. എന്റെ സാർ ഇവരെ ഇവിടെ നിന്നും ഇറക്കി വിടരുത്.
ഇങ്ങനെ ഒരു ദ്രോഹം എന്റെ സാർ ചെയ്യരുത്. എന്റെ തമ്പുരാൻ ചെയ്യരുത്. അവരോടും എന്റെ സാർ ഇത്തിരി കരുണ കാണിക്കണം. പകരം സാർ പറയുന്നത് എന്തും എന്തും ഞാൻ അനുസരിക്കാം.”
അതും പറഞ്ഞു ഗൽബിയും എന്റെ കാലിൽ വീണ് കരഞ്ഞു.അത് കണ്ട് എനിക്കും കരച്ചിൽ വന്നു. കണ്ടില്ലേ എന്റെ പാവം ഗൽബിയേയും ഫരിയേയും . ഇവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. ജീവനോളം സ്നേഹിക്കാൻ . ജീവനായി സ്നേഹിക്കാൻ.
ഞാൻ രണ്ട് പേരേയും പിടിച്ചു എഴുനേൽപ്പിച്ചു. എന്നിട്ട് അവരുടെ കണ്ണീർ തുടച്ചു. രണ്ടു പേരും എന്റെ മാറിൽ കെട്ടിപിടിച്ചു കരഞ്ഞു.