“ആരോട് ചോദിച്ചിട്ട്..?. പറ ആരോട് ചോദിച്ചിട്ടാ അവരെ എന്റെ വീട്ടിൽ ചേച്ചി കയറ്റി താമസിപ്പിച്ചത്? അതിന് ചേച്ചിക്ക് എന്ത് അധികാരം”
ഫോണിൽ കൂടെ ചേച്ചിയുടെ കരച്ചിൽ എനിക്ക് കേൾക്കാം. ചേച്ചി ഫോൺ വെച്ചു.
ഒരമ്മ പെറ്റത് അല്ലെങ്കിലും ഞാനും ചേച്ചിയും ഒരച്ഛന്റെ മക്കൾ ആണ്. കൊച്ചുന്നാളിൽ മുതൽ ഞാൻ കാണുന്നതാ എന്റെ ചേച്ചിയെ. ഒരു കാലം വരെ ഞാൻ ഉറങ്ങിയത് പോലും ചേച്ചിയുടെ കൂടെയാണ്. അത്രയും സ്നേഹം ആയിരുന്നു ചേച്ചിയോട്.
അന്ന് അവളുടെ ആ ഇന്ദുവിന്റെ കല്ല്യാണത്തിന്റെ തലേന്ന് രാത്രിയിൽ ആണ് എല്ലാം തകർന്നത്.
ഞാൻ വീട്ടിലേക്ക് നോക്കി അവിടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ നിൽക്കുന്നു . ഒരുകാലത്ത് എന്റെ എല്ലാം എല്ലാം ആണെന്ന് കരുതി ഞാൻ സ്നേഹിച്ച ഇന്ദു. എന്റെ ഇന്ദു.
അവൾ കരഞ്ഞു കൊണ്ട് പെട്ടന്ന് അകത്തേക്ക് ഓടിപ്പോയി.
എന്റെ മുഖവും സംസാരവും കണ്ടും കേട്ടും പേടിയോടെ നിൽക്കുകയായിരുന്നു എന്റെ ഫരിയും എന്റെ ഗൽബിയും.
അവർക്ക് കാര്യം പൂർണ്ണമായും അറിയില്ലെങ്കിലും. കുറച്ചെല്ലാം മനസ്സിലായി. എന്റെ മനസ്സിൽ ഇങ്ങനെ ഒരു കനൽ എരിയുന്നത് ഒരിക്കലും അവർ അറിഞ്ഞിരുന്നില്ല. ഞാൻ ആരോടും പറഞ്ഞിരുന്നില്ല.
ഞാൻ മെല്ലെ കാറിന്റെ അടുത്തേക്ക് നടന്നു.
അവർ എന്റെ പിന്നാലെ വന്നു.
“സാർ.” ഭയ ഭക്തി ബഹുമാനത്തോടെ ഫരി എന്നെ വിളിച്ചു. അവളുടെ പേടിച്ചപോലെ ഉള്ള മുഖം കണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു. അതേ അവസ്ഥയിൽ നിൽക്കുന്ന ഗൽബിയെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു.